എൻ. രാജേഷി​െൻറ നിര്യാണത്തിൽ അനുശോചിച്ച്​ മാധ്യമപ്രവർത്തകർ

കോഴിക്കോട്​: 'മാധ്യമം' ന്യൂസ്​ എഡിറ്റർ എൻ. രാജേഷി​െൻറ നിര്യാണത്തിൽ കോഴിക്കോ​ട്ടെ മാധ്യമസമൂഹം അനുശോചിച്ചു. കാലിക്കറ്റ്​ പ്രസ്​ ക്ലബിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ മുതിർന്ന മാധ്യമപ്രവർത്തകർ ആ ഓർമകൾക്കു മുന്നിൽ ആദരാഞ്​ജലി അർപ്പിച്ചു.

വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായും വ്യക്തിബന്ധം സൂക്ഷിച്ചയാളായിരുന്നു എൻ. രാജേഷ്​ എന്ന്​ സുഹൃത്തുക്കൾ ഓർമിച്ചു. എൻ. രാജേഷി​െൻറ മരണത്തിലൂടെ തനിക്ക്​ നഷ്​ടപ്പെട്ടത്​ ജ്യേഷ്​ഠനെയും സുഹൃത്തിനെയുമാണെന്ന്​ നടൻ വിനോദ്​ കോവൂർ പറഞ്ഞു.

പ്രസ്​ ക്ലബ്​ പ്രസിഡൻറ്​ എം. ഫിറോസ്​ഖാൻ അധ്യക്ഷതവഹിച്ചു. ട്രഷറര്‍ ഇ.പി. മുഹമ്മദ് അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രസ്​ അക്കാദമി മുൻ ചെയർമാൻ എൻ.പി. രാജേന്ദ്രൻ, ഐ.പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്​ടർ ഖാദർ പാലാഴി, മുൻ ഡെപ്യൂട്ടി ഡയറക്​ടർ ടി. വേലായുധൻ, നവാസ്​ പൂനൂർ, പി.ജെ. മാത്യു, പി.ജെ. ​േജാഷ്വ, കമാൽ വരദൂർ, കെ. േപ്രമനാഥ്​, കെ.പി. സോഫിയ ബിന്ദ്, കെ.പി. വിജയകുമാർ, പി. വിപുൽനാഥ്​, കെ.സി. റിയാസ്​, സി.എം. നൗഷാദലി, ടി.കെ. അബ്​ദുൽ ഗഫൂർ, എ.പി. സജിഷ, ദീപക്​ ധർമടം, പി. ഷിമിത്ത്​, കെ.എ. സൈഫുദ്ദീൻ, സുഹാസ് പോള, സജിത്​ കുമാർ, ശ്രീമനോജ്​ എന്നിവർ സംസാരിച്ചു.

പ്രസ്​ ക്ലബ്​ സെക്രട്ടറി പി.എസ്.​ രാഗേഷ്​ സ്വാഗതവും ജോയൻറ്​ സെക്രട്ടറി പി.കെ. സജിത്​ നന്ദിയും പറഞ്ഞു.

മാധ്യമം റിക്രിയേഷൻ ക്ലബ്​ അനുശോചിച്ചു

കോഴിക്കോട്​: മാധ്യമം റിക്രിയേഷൻ ക്ലബ്​ കേന്ദ്ര കമ്മിറ്റി പ്രസിഡൻറും ന്യൂസ്​ എഡിറ്ററുമായ എൻ. രാജേഷി​െൻറ നിര്യാണത്തിൽ റിക്രിയേഷൻ ക്ലബ്​ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. വൈസ്​ പ്രസിഡൻറ്​ റഹ്​മാൻ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എൻ. രാജീവ്, വൈസ്​ പ്രസിഡൻറ്​ എം. സൂഫി മുഹമ്മദ്,​ സെക്രട്ടറിമാരായ വൈ. ബഷീർ, കെ.എം. നൗഷാദ്​, ട്രഷറർ കെ.ടി. സദറുദ്ദീൻ, ക്ലബ്​ കോർപറേറ്റ്​ യൂനിറ്റ്​ പ്രസിഡൻറ്​ ടി.കെ. ലത്തീഫ്​, സെക്രട്ടറി എ. ബിജുനാഥ്​ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.