മണ്ണൂർ വളവിൽ ബേപ്പൂർ മണ്ഡലം എൽ.ഡി.എഫ്​ റാലിയിൽ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാംയെച്ചൂരി, വി.കെ.സി മമ്മദ്​ കോയ, സ്ഥാ​നാ​ർ​ഥി പി.എ മു​ഹ​മ്മ​ദ് റി​യാ​സ്​ എന്നിവർ 

എൽ.ഡി.എഫിനെ തകർക്കാൻ കോൺഗ്രസ് ബി.ജെ.പിയുമായി ഒത്തുകളിക്കുന്നു –സീതാറാം യെച്ചൂരി

കോ​ഴി​ക്കോ​ട്​: രാ​ജ്യ​ത്തെ വൈ​വി​ധ്യ​ങ്ങ​ൾ ത​ക​ർ​ത്ത്​ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച്​ ഭ​ര​ണ​ത്തി​ൽ തു​ട​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്​ ബി.​ജെ.​പി​െ​യ​ന്ന്​ സി.​പി.​എം ജ​ന​റ​ൽ ​െസ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. മ​ണ്ണൂ​ർ വ​ള​വി​ൽ ബേ​പ്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം സ്​​ഥാ​നാ​ർ​ഥി അ​ഡ്വ. പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സി​ന്​ വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ എ​ത്തി​യ​താ​യി​രു​ന്നു യെ​ച്ചൂ​രി. സാ​മ്പ​ത്തി​ക​ഭ​ദ്ര​ത ത​ക​ർ​ത്തും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​മൂ​ല്യ​ങ്ങ​ൾ ത​ക​ർ​ത്തും ഹി​ന്ദു​രാ​ഷ്‌​ട്ര നി​ർ​മി​തി ല​ക്ഷ്യ​മി​ടു​ക​യാ​ണ്‌ ബി.​ജെ.​പി സ​ർ​ക്കാ​ർ.

കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ വേ​ണ്ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ളും ന​ട​പ്പാ​ക്കി​ല്ലെ​ന്ന്‌ ആ​ർ​ജ​വ​ത്തോ​ടെ പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​റാ​ണ്​ കേ​ര​ള​ത്തി​ലേ​ത്. ആ ​സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി.​ജെ.​പി​യു​മാ​യി കൈ​കോ​ർ​ക്കു​ക​യാ​ണ്‌ കോ​ൺ​ഗ്ര​സെ​ന്ന്​ യെ​ച്ചൂ​രി പ​റ​ഞ്ഞു. എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​നെ ഉ​പ​യോ​ഗി​ച്ച്​ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​നെ ത​ക​ർ​ക്കാ​ർ ബി.​ജെ.​പി ശ്ര​മി​ക്കു​​ന്ന​തി​ന്​ യു.​ഡി.​എ​ഫ്​ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്.

കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റു​ള്ള സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​ല്ലാം എം.​എ​ൽ.​എ​മാ​ര​ട​ക്കം ബി.​ജെ.​പി​യി​ൽ ചേ​രു​ക​യാ​ണ്. മ​നു​ഷ്യ​രെ​ന്ന​നി​ല​യി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ ഒ​ത്തൊ​രു​മ​യോ​ടെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ഏ​ക സം​സ്​​ഥാ​നം കേ​ര​ള​മാ​ണ്. അ​തു​കൊ​ണ്ടാ​ണ്​ ഒ​രു ക​രീ​മി​നും ഒ​രു റി​യാ​സി​നും ന​ടു​വി​ൽ സീ​താ​റാ​മി​ന്​ നി​ൽ​ക്കാ​നാ​കു​ന്ന​ത്. ഈ ​െ​എ​ക്യം എ​ന്നും നി​ല​നി​ൽ​ക്ക​ണ​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. എ​ള​മ​രം ക​രീം എം.​പി പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. വി.​കെ.​സി. മ​മ്മ​ദ്‌​കോ​യ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ര്‍ഥി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, മു​ക്കം മു​ഹ​മ്മ​ദ്, പി​ലാ​ക്കാ​ട്ട് ഷ​ണ്‍മു​ഖ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Congress and BJP to defeat LDF Sitaram Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.