നന്തി-ചെങ്ങോട്ട്കാവ് ബൈപാസ് നിർമാണം: ഒരുവർഷത്തിനുള്ളിൽ പൂർത്തീകരിക്കും –മന്ത്രി റിയാസ്

പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നന്തിയിൽനിന്ന് കൊയിലാണ്ടി ടൗൺ ഒഴിവാക്കി ചെങ്ങോട്ട്കാവ് വരെ നിർമിക്കുന്ന നിർദിഷ്ട ബൈപാസ് ഒരുവർഷത്തിനുള്ളിൽ പൂർത്തിയാവുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസന പ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്താൻ നന്തിയിലെത്തിയതായിരുന്നു മന്ത്രി. 11 കിലോമീറ്ററുള്ള ബൈപാസ് 45 മീ. വീതിയിൽ ആറുവരിയായിട്ടാണ് നിർമാണം പുരോഗമിക്കുന്നത്.

നന്തിയിൽനിന്ന് വെള്ളറക്കാട്, മരളൂർ, വിയ്യൂർ, പന്തലായനി, മേലൂർ കോതമംഗലം വഴി ചെങ്ങോട്ട്കാവിലാണ് പാത സമാപിക്കുക. കാനത്തിൽ ജമീല എം.എൽ.എ, ജില്ല കലക്ടർ ടി.എൽ. റെഡ്ഢി, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സി.പി.എം ഏരിയ സെക്രട്ടറി എം.പി. ഷിബു, എൻ.എച്ച്.എ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Construction of Nandi-Chengotkav Bypass: Will be completed within one year – Minister Riaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.