മ​ലേ​ഷ്യ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ രു​ചി​ക്കൂ​ട്ടു​ക​ൾ തേ​ടി​യെ​ത്തി​യ ആ​ബി​ദയും കു​ഞ്ഞി​മു​ഹ​മ്മ​ദും ബന്ധുക്കളും 

ദം ​ദം ബി​രി​യാ​ണി മ​ത്സ​ര​ം: ബി​രി​യാ​ണി രു​ചി തേ​ടി മ​ലേ​ഷ്യ​യി​ൽ​നി​ന്നും

കോ​ഴി​ക്കോ​ട്: രു​ചി​പ്പെ​രു​മ തേ​ടി മ​ലേ​ഷ്യ​യി​ൽ​നി​ന്ന് വ​ന്ന​താ​ണ് കു​ഞ്ഞി​മു​ഹ​മ്മ​ദ്-​ആ​ബി​ദ ദ​മ്പ​തി​ക​ളും കു​ടും​ബ​വും. മ​ലേ​ഷ്യ​യി​ലെ റ​സ്റ്റാ​റ​ന്‍റ് ശൃം​ഖ​ല​യു​ടെ പ്ര​ധാ​ന ഷെ​ഫ് ആ​ബി​ദ​യാ​ണ്. ഉ​മ്മ വീ​ട്ടി​ലു​ണ്ടാ​ക്കു​ന്ന രു​ചി​ക്കൂ​ട്ടു​ക​ളി​ൽ ആ​കൃ​ഷ്ട​രാ​യി മ​ക്ക​ളു​ടെ നി​ർ​ബ​ന്ധ​ത്തി​ലാ​ണ് മ​ലേ​ഷ്യ​യി​ൽ കു​ടും​ബം ‘ഹി​ജ്റ’ എ​ന്ന റ​സ്റ്റാ​റ​ന്‍റ് തു​ട​ങ്ങി​യ​ത്. ഇ​വ​രു​ടെ റ​സ്റ്റാ​റ​ന്‍റു​ക​ളി​ലെ​ല്ലാം ആ​ബി​ദ​യു​ടെ രു​ചി​ക്കൂ​ട്ടു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, മ​ലേ​ഷ്യ​യി​ൽ ല​ഭി​ക്കു​ന്ന ബ​സ്മ​തി അ​രി കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ബി​രി​യാ​ണി​യേ​ക്കാ​ൾ രു​ചി​കൊ​ണ്ടും മ​ണം​കൊ​ണ്ടും മേ​ന്മ കൂ​ടു​ത​ലാ​ണ് കൈ​മ അ​രി കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ബി​രി​യാ​ണി​യെ​ന്നാ​ണ് ആ​ബി​ദ​യു​ടെ സാ​ക്ഷ്യം. കാ​ണു​മ്പോ​ൾ ത​ന്നെ കൊ​തി തോ​ന്നും. ഇ​ന്ത്യ​യി​ലെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​യും ഇ​വി​ട​ത്തെ വി​ഭ​വ​ങ്ങ​ളു​ടെ സ്വാ​ദ് ഇ​ര​ട്ടി​യാ​ക്കു​ന്നു​ണ്ട്. പു​തി​യ രു​ചി​ക​ൾ, പു​തി​യ റെ​സി​പ്പി​ക​ൾ എ​ല്ലാം തേ​ടി​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ദം ​ദം ബി​രി​യാ​ണി മ​ത്സ​ര​ത്തി​ലെ രു​ചി​ക്കൂ​ട്ടു​ക​ൾ കൂ​ടി ഇ​നി മ​ലേ​ഷ്യ​യി​ലെ റ​സ്റ്റാ​റ​ന്‍റി​ൽ വി​ള​മ്പാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ആ​ബി​ദ പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്ത് ആ​ര്യം​പാ​വി​ലാ​ണ് കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ മു​ൻ​ത​ല​മു​റ ജീ​വി​ച്ചി​രു​ന്ന​ത്. മാ​പ്പി​ള​ല​ഹ​ള​ക്കാ​ല​ത്ത് അ​ന്ത​മാ​നി​ലേ​ക്കും മ​ലേ​ഷ്യ​യി​ലേ​ക്കു​മാ​യി കു​ടും​ബ​ത്തി​ലെ പ​ല​രും പ​ല​വ​ഴി​ക്കാ​യി. മ​ക​ളാ​യ ബൈ​ജു​റ​യു​ടെ ഭ​ർ​ത്താ​വ് സാ​ദ് ചേ​ന്ദ​മം​ഗ​ലൂ​രു​കാ​ര​നാ​യ​തു​കൊ​ണ്ട് ഇ​ട​ക്കി​ടെ കേ​ര​ളം സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നാ​ൽ സം​തൃ​പ്ത​രാ​ണ് ആ​ബി​ദ​യും കു​ഞ്ഞി​മു​ഹ​മ്മ​ദും. 

ഇ​ള​നീ​രു​കൊ​ണ്ടൊ​രു ടെ​ൻ​ഡ​ർ ബി​രി​യാ​ണി

ടെ​ൻ​ഡ​ർ കോ​ക്ക​ന​ട്ടു​കൊ​ണ്ട് ബി​രി​യാ​ണി ഉ​ണ്ടാ​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ? വ​യ​നാ​ട്ടി​ലെ ജ​ഷീ​ല യാ​സി​ർ പ​റ​യും അ​തെ​ളു​പ്പ​മാ​ണെ​ന്ന്. ചി​ക്ക​ൻ ബി​രി​യാ​ണി മ​സാ​ല​ക്കൊ​പ്പം ചേ​ർ​ക്കു​ന്ന തൈ​രി​നു​പ​ക​രം മൂ​പ്പു​കു​റ​ഞ്ഞ ഇ​ള​നീ​ർ അ​ര​ച്ചു​ചേ​ർ​ക്കു​മ്പോ​ൾ കി​ട്ടു​ന്ന​ത് ഒ​രു പ്ര​ത്യേ​ക രു​ചി​യാ​ണ്.

ജ​ഷീ​ല യാ​സി​ർ

പു​ളി​സ്വാ​ദ് കി​ട്ടാ​ൻ കു​റ​ച്ച് ചെ​റു​നാ​ര​ങ്ങ​കൂ​ടി ചേ​ർ​ക്ക​ണം എ​ന്നു​മാ​ത്രം. പു​തി​ന ച​മ്മ​ന്തി​യും സാ​ല​ഡും കൂ​ട്ടി​യാ​ണ് ക​ഴി​ക്കേ​ണ്ട​ത്. പ​നി​ക്കൂ​ർ​ക്ക​യി​ല​യും ഗ്രാ​മ്പൂ​വും ക​റു​വ​പ്പ​ട്ട​യും ചേ​ർ​ത്ത കാ​പ്പി കൂ​ടെ​യു​ണ്ടെ​ങ്കി​ൽ ഉ​ഷാ​റാ​യി.

കേ​ട്ടി​നേം ക​ഴി​ച്ചി​നേം... മ​ത്തി​ക്ക​പ്പ ബി​രി​യാ​ണി വി​ത്ത് ഫ്ല​വ​ർ കൂ​ട്

ബി​രി​യാ​ണി മാ​ത്ര​മ​ല്ല, ബി​രി​യാ​ണി വി​ള​മ്പു​ന്ന പാ​ത്രം വ​രെ ത​യാ​റാ​ക്കി വെ​ച്ചി​രി​ക്കു​ക​യാ​ണ് മ​ത്തി​ക്ക​പ്പ ബി​രി​യാ​ണി ഫ്ല​വ​ർ കൂ​ട്. വ​ട​ക​ര​യി​ൽ​നി​ന്ന് സു​മ​യ്യ വ​ന്ന​ത് ത​ന്‍റെ ബി​രി​യാ​ണി​ക്ക് ‘കേ​ട്ടി​നേം ക​ഴി​ച്ചി​നേം’ എ​ന്ന പു​തി​യ പേ​രു​കൂ​ടി ന​ൽ​കി​യാ​ണ്. മ​ത്തി​യും ക​പ്പ​യും മു​രി​ങ്ങ​യി​ല​യും ചി​ര​കി​യ തേ​ങ്ങ​യും എ​ല്ലാം ചേ​ർ​ത്താ​ണ് ഈ ​ബി​രി​യാ​ണി ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത് വി​ള​മ്പാ​നാ​യി വെ​ക്കു​ന്ന​തോ വ​ലി​യൊ​രു ഫ്ല​വ​ർ കൂ​ടി​ലാ​ണ്.

സു​മ​യ്യ

സു​മ​യ്യ ത​ന്നെ മൈ​ദ​കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ഫ്ല​വ​ർ കൂ​ട് എ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ത്താ​ണ് വി​ള​മ്പാ​നു​ള്ള പാ​ത്രം ത​യാ​റാ​ക്കു​ന്ന​ത്. ബേ​ബി കോ​ൺ കൊ​ണ്ടു​ണ്ടാ​ക്കി​യ സാ​ല​ഡാ​ണ് മ​ത്തി​ക്ക​പ്പ ബി​രി​യാ​ണി വി​ത്ത് ഫ്ല​വ​ർ കൂ​ടി​ന്‍റെ സൈ​ഡ് ഡി​ഷ്.

ജീ​വി​ത​ത്തി​ല​ല്ല, ബി​രി​യാ​ണി​ക്ക​ള​ത്തി​ൽ പോ​രി​നു​റ​ച്ച് ദ​മ്പ​തി​ക​ൾ

ജീ​വി​ത​ത്തി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ങ്കി​ലും ബി​രി​യാ​ണി മ​ത്സ​ര​ത്തി​ൽ പ​ര​സ്പ​രം മ​ത്സ​രി​ക്കാ​നു​റ​ച്ച് ദ​മ്പ​തി​ക​ളാ​യ മു​ഹ​മ്മ​ദും സൗ​ബി​ന​യും. ദം ​ദം ബി​രി​യാ​ണി മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് മോ​ഡ മ​ത്സ​രി​ച്ച​ത് മ​ട്ട​ൻ ബി​രി​യാ​ണി​യും ഏ​രി ഗ്രി​ൽ ചെ​യ്ത​തും ഒ​രു​ക്കി​യാ​യി​രു​ന്നു. പ​ച്ച​യും ചു​വ​പ്പും നി​റ​ത്തി​ലൊ​രു​ക്കി​യ ഏ​രി ഗ്രി​ൽ ചെ​യ്ത​തും കൂ​ടെ ഒ​രു​ക്കി​വെ​ച്ച നെ​ൽ​ക്ക​തി​രു​ക​ളും ആ​രും ഒ​രി​ക്ക​ൽ​ക്കൂ​ടി നോ​ക്കി​പ്പോ​കു​ന്ന ത​ര​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് ഒ​രു​ക്കി​വെ​ച്ച​ത്.

മു​ഹ​മ്മ​ദും ഭാ​ര്യ സൗ​ബി​ന​യും

സൗ​ബി​ന പാ​ച​കം ചെ​യ്ത ല​ഗൂ​ൺ ബി​രി​യാ​ണി​യും ബീ​ഫ് കൊ​ണ്ടാ​ട്ട​വും വെ​ഡി​ങ് കൗ​ണ്ട​ർ രീ​തി​യി​ലാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. സാ​ധാ​ര​ണ കോ​ഴി​ബി​രി​യാ​ണി​യേ​ക്കാ​ൾ രു​ചി കൂ​ടു​ത​ലാ​ണ് ല​ഗൂ​ൺ കോ​ഴി​ക​ൾ​ക്കെ​ന്നാ​ണ് സൗ​ബി​ന​യു​ടെ അ​ഭി​പ്രാ​യം. ല​ഗൂ​ൺ കോ​ഴി കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ബി​രി​യാ​ണി റൈ​സി​നും സ്വാ​ദ് കൂ​ടു​ത​ലാ​ണ്. മു​ക്ക​ത്ത് കേ​റ്റ​റി​ങ് ബി​സി​ന​സ് ന​ട​ത്തു​ന്ന ഇ​വ​ർ​ക്ക് ജീ​വി​തം​ത​ന്നെ ഒ​രു പാ​ച​ക മ​ത്സ​ര​മാ​ണ്. ഇ​തി​ൽ ആ​രു ജ​യി​ച്ചാ​ലും വി​ജ​യ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കും തു​ല്യ അ​വ​കാ​ശം. 

ഇ​ടി​യ​പ്പ​വും ഫു​ൾ കാ​ട​യും

ഇ​ടി​യ​പ്പ​ത്തോ​ടൊ​പ്പം ഫു​ൾ കാ​ട​യും ചേ​ർ​ത്തൊ​രു ബി​രി​യാ​ണി റെ​സി​പ്പി​യു​മാ​യാ​ണ് സു​ന​ന്ദ ബേ​പ്പൂ​ർ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. റൈ​സി​ന് പ​ക​ര​മാ​ണ് സു​ന​ന്ദ ഇ​ടി​യ​പ്പം ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ സ്റ്റൈ​ലി​ലാ​ണ് ബി​രി​യാ​ണി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സു​ന​ന്ദ

പ​പ്പ​ട​ത്തി​നൊ​പ്പം വി​ള​മ്പു​ന്ന സാ​ല​ഡാ​ണ് ഇ​തി​ന്‍റെ ഹൈ​ലൈ​റ്റ്. കാ​ട​മു​ട്ട​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച​തോ​ടൊ​പ്പം കാ​ട​മു​ട്ട മു​ള​കി​ട്ട​തും ചേ​ർ​ത്താ​ണ് ഇ​ടി​യ​പ്പം ഫു​ൾ കാ​ട ബി​രി​യാ​ണി വി​ള​മ്പു​ന്ന​ത്.

മ​ഴ​വി​ല്ല് ബി​രി​യാ​ണി ഹി​റ്റ്

പ​ല നി​റ​ത്തി​ൽ രു​ചി​യി​ൽ അ​ടു​ക്ക​ടു​ക്കാ​യി ബി​രി​യാ​ണി വി​ള​മ്പി വെ​ച്ച ഒ​രു പ്ലേ​റ്റ് സ​ങ്ക​ൽ​പി​ച്ചു​നോ​ക്കൂ. കാ​ര​റ്റും ബീ​റ്റ്റൂ​ട്ടും ബീ​ൻ​സു​മൊ​ന്നും ബി​രി​യാ​ണി രു​ചി​ക്കൂ​ട്ടി​ൽ ഉ​ൾ​പ്പെ​ടി​ല്ലെ​ങ്കി​ലും നി​റ​ക്കൂ​ട്ടി​നൊ​പ്പം പ​ച്ച​ക്ക​റി​യു​ടെ ഗു​ണ​ങ്ങ​ളും ചേ​രു​ന്ന​താ​ണ് റെ​യി​ൻ​ബോ ബി​രി​യാ​ണി.

ഫെ​മി​ത നൗ​ഷാ​ദ്

കൊ​ഞ്ചു​കൊ​ണ്ടാ​ണ് ബി​രി​യാ​ണി ഉ​ണ്ടാ​ക്കി​യ​തെ​ങ്കി​ലും പ​ച്ച, ചു​വ​പ്പ്, മ​ഞ്ഞ എ​ന്നീ നി​റ​ങ്ങ​ൾ തീ​ർ​ത്ത മ​നോ​ഹാ​രി​ത കാ​ര​ണം ഇ​തൊ​ന്നും ശ്ര​ദ്ധ​യി​ൽ​പെ​ടി​ല്ല. മ​ഞ്ഞ​ൾ ചേ​ർ​ത്ത ബി​രി​യാ​ണി റൈ​സി​ന് താ​ഴെ ലെ​യ​റു​ക​ളാ​യി ബീ​ൻ​സി​ന്റെ​യും കാ​ര​റ്റി​ന്റെ​യും ബീ​റ്റ്റൂ​ട്ടി​ന്റെ​യും ലെ​യ​റു​ക​ൾ. വ​ട​ക​ര​യി​ൽ​നി​ന്ന് വ​ന്ന ഫെ​മി​ത നൗ​ഷാ​ദാ​ണ് റെ​യി​ൻ​ബോ ബി​രി​യാ​ണി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജാ​ന​കി ചേ​ച്ചി​ക്ക് വെ​റൈ​റ്റി​യാ​ണ് മെ​യി​ൻ

വെ​റൈ​റ്റി തേ​ടി ന​ട​ന്ന് ജാ​ന​കി​ച്ചേ​ച്ചി ഇ​പ്പോ​ൾ എ​ത്തി​നി​ൽ​ക്കു​ന്ന​ത് ‘ഈ​ന്ത്പി​ടി മ​ത്തി ബി​രി​യാ​ണി’​യി​ലാ​ണ്. ചി​ക്ക​നും കൊ​ഞ്ചും ബീ​ഫും ക​ല്ലു​മ്മ​ക്കാ​യും എ​ല്ലാം പ​ഴ​ഞ്ച​ന​ല്ലേ, ഇ​നി മ​ത്തി​യും ഈ​ന്തും പ​രീ​ക്ഷി​ച്ചു​നോ​ക്കാം എ​ന്നാ​ണ് ജാ​ന​കി​ച്ചേ​ച്ചി പ​റ​യു​ന്ന​ത്.


ജാ​ന​കി പ​വി​ത്ര​ൻ

അ​തു​മാ​ത്ര​മ​ല്ല ഈ ​ബി​രി​യാ​ണി​ക്ക് വേ​റെ​യും പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. നെ​ല്ലി​ക്ക​യും മാ​ങ്ങ​യും കു​രു​മു​ള​കും കാ​ന്താ​രി​യും അ​ര​ച്ചു​ചേ​ർ​ത്താ​ണ് ഇ​തി​ന്‍റെ മ​സാ​ല ത​യാ​റാ​ക്കു​ന്ന​ത്. പാ​ഷ​ൻ ഫ്രൂ​ട്ടി​ന്‍റെ ജ്യൂ​സും കൂ​ടി ചേ​രു​മ്പോ​ഴാ​ണ് ഈ ​ബി​രി​യാ​ണി​യു​ടെ ര​സം പൂ​ർ​ണ​മാ​കു​ന്ന​ത്. പ​ല പാ​ച​ക മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത് സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട് കോ​ട്ടൂ​ളി സ്വ​ദേ​ശി​യാ​യ ജാ​ന​കി പ​വി​ത്ര​ൻ. 

Tags:    
News Summary - Dum Dum Biryani Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.