കൊയിലാണ്ടി: ബൈപാസ് നിർമാണ കരാർ കമ്പനി കുടിവെള്ളം ഊറ്റുന്നത് നാട്ടുകാർ തടഞ്ഞു. നന്തി ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണ കരാർ കമ്പനിയാണ് മരളൂർ പനച്ചിക്കുന്നു ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിൽനിന്ന് വലിയ പമ്പു സെറ്റ് ഉപയോഗിച്ച് ടാങ്കറിൽ വെള്ളം കൊണ്ടുപോകുന്നത്. മരളൂർ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു തടയൽ.
രാത്രിയും പകലുമായി ലിറ്റർകണക്കിനു വെള്ളമാണ് ഇവിടെനിന്ന് കൊണ്ടുപോകുന്നത്. പരിസര പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് താഴ്ന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വെള്ളം കൊണ്ടുപോകുന്നത് നിർത്തിയില്ല. ഇതേത്തുടർന്ന് ടാങ്കർ ലോറി തടയുകയായിരുന്നു. പമ്പ്സെറ്റിന്റെ ബന്ധവും വിച്ഛേദിച്ചു. ബഹുജന കൂട്ടായ്മ ചെയർമാനും നഗരസഭ കൗൺസിലറുമായ എൻ.ടി. രാജീവൻ, കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, സി.ടി. ബിന്ദു, പിതാംബരൻ കുന്നോത്ത്, പി.ടി. ഗോപാലൻ, സഗീഷ് ആനമഠത്തിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.