പയ്യോളി: പള്ളിക്കര പുളിമുക്കിന് സമീപം സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അനിൽ കരുവാണ്ടി, ബി.ജെ.പി പ്രവർത്തകനായ പ്രജിത് പുളിഞ്ഞോളിത്താഴ എന്നിവർക്കാണ് പരിക്കേറ്റത്.
കൂടുതൽ പേർക്ക് മർദനമേറ്റതായി പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ഒരു മധ്യസ്ഥശ്രമത്തിനിടെ ഉണ്ടായ തർക്കം പരസ്പരം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.