???????? ??????? ?????????? ???? ???????? ??????? ???? ??????????????? ????? ??.?? ??????, ??????? ????? ???? ??????????????? ????? ????? ????? ??????? ???????? ??????????????. ?????? ????? ?????? ??????????? ???. ???? ????, ??????? ???? ?????? ???????? ?????? ???????

ഡോക്​ടർ പ്രവാസിയുടെ വിരൽത്തുമ്പിൽ; ദുരിതകാലത്ത്​ ‘ഗൾഫ്​ മാധ്യമ’ത്തിന്‍റെ കൈത്താങ്ങ്​

കോഴിക്കോട്​: പ്രവാസിക്ക്​ മുന്നിൽ കോവിഡ്​ കാലം തീർത്ത കാറ്റും കോളും മറികടക്കാൻ പുതിയ ദൗത്യം ഏറ്റെടുത്ത്​ ഗൾഫ്​ മാധ്യമം. രോഗഭീഷണിക്ക്​ മുന്നിൽ പകച്ചു​നിൽക്കുന്ന പ്രവാസിയുടെ വിരൽത്തുമ്പിൽ വിദഗ്ധ ഡോക്​ടർമാരുടെ സേവനം ലഭ്യമാക്കുന്ന ‘സസ്​നേഹം ഡോക്​ടർ’ പദ്ധതിയിൽ ബുധനാഴ്​ച​ മുതൽ രജിസ്​റ്റർ ചെയ്യാം. കോഴിക്കോട്​ ആസ്​റ്റർ മിംസുമായി ചേർന്നാണ്​ ഗൾഫ്​ രാജ്യങ്ങളിലെ പ്രവാസികൾക്കായി ഗൾഫ്​ മാധ്യമം ആശ്രയമൊരുക്കുന്നത്​.

പദ്ധതിയിൽ രജിസ്​റ്റർ ചെയ്യുന്നവരുടെ സംശയങ്ങൾ മാറ്റാനും ഉപദേശങ്ങൾ നൽകാനും വിദഗ്​ധ ഡോക്​ടർമാർ 24 മണിക്കൂറിനകം ഫോണിൽ ബന്ധപ്പെടും. ഗൾഫ്​ മാധ്യമം, മാധ്യമം ഒാൺലൈൻ എന്നിവയിൽ ലഭ്യമായ ക്യൂ ആർ കോഡ്​ സ്​കാൻ ചെയ്തോ ലിങ്കിലൂടെ പ്രവേശിച്ചോ പ്രവാസികൾക്ക്​ രജിസ്​റ്റർ ചെയ്യാം. രജിസ്​റ്റർ ചെയ്യുന്ന പ്രവാസികളുടെ രോഗവിവരങ്ങളും സംശയങ്ങളും കോഴിക്കോട്​ ആസ്​റ്റർ മിംസിലെ ഡോക്​ടർമാർ പരിശോധിക്കും. ശേഷം, വിദഗ്​ധ ഡോക്​ടർ വാട്​സ്​ആപ്​​/ഫോൺ/ഒാൺലൈൻ മുഖേന തിരിച്ച്​ ബന്ധപ്പെടും. ആവശ്യമായ വൈദ്യോപദേശം സൗജന്യമായാണ്​ ലഭിക്കുക. 

കോവിഡ്​ വ്യാപന ഭീതി നിലനിൽക്കുന്നതിനിടയിൽ താമസസ്​ഥലങ്ങളിലും തൊഴിലിടങ്ങളിലും കുടുങ്ങിപോയവർക്ക്​ ആശ്വാസമാകുന്നതാണ്​ ‘സസ്​നേഹം ഡോക്​ടർ’ പദ്ധതി. കോവിഡ്​ വ്യാപനത്തിനിടയിലും ജോലി ചെയ്യേണ്ട സ്​ഥിതിയുള്ള പ്രവാസികൾക്ക്​ യഥാസമയം വിദഗ്​ധ വൈദ്യോപദേശം ലഭിക്കാത്തത്​ ഗൾഫ്​ മേഖലയിൽ വലിയ ആശങ്കയായി വളരുന്നതിനിടയിലാണ്​ ഗൾഫ്​ മാധ്യമവും ആസ്​റ്റർ മിംസും ചേർന്ന്​ പുതിയ ചുവടുവെപ്പ്​​.  

കോവിഡ്​ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനാൽ മറ്റു രോഗങ്ങളുടെ ചികിത്സയടക്കം വൈകുന്ന സാഹചര്യവും ഗൾഫ്​ മേഖലയിലുണ്ട്​. സ്​ഥിരമായി മരുന്ന്​ കഴിക്കുന്നവർക്കും മറ്റും അത്യാവ​ശ്യങ്ങൾക്കുപോലും ഡോക്​ടർമാരെ സമീപിക്കാനോ നിർദേശങ്ങൾ തേടാ​നോ കഴിയാത്ത സാഹചര്യത്തിൽ പ്രവാസികൾക്ക്​ സൗജന്യമായ വൈദ്യോപദേശം എത്തിക്കുന്ന പദ്ധതി നിരവധി പേർക്ക്​ പ്രയോജനപ്പെടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പൂർണമായും സൗജന്യമായ ‘സസ്​നേഹം ഡോക്​ടർ’ പദ്ധതിയിൽ രജിസ്​റ്റർ ചെയ്യുന്നവർക്ക്​ നാട്ടിൽ തിരിച്ചെത്തിയാൽ കോഴിക്കോട്​ ആസ്​റ്റർ മിംസിൽ 2000 രൂപയുടെ മെഡിക്കൽ ചെക്കപ്പും പദ്ധതിയുടെ ഭാഗമായി ലഭിക്കും.  

പദ്ധതിയുടെ ലോഗോ പ്രകാശനം മാധ്യമം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. സാലിഹ്, ആസ്​റ്റർ മിംസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഫർഹാൻ യാസിൻ എന്നിവർ നിർവഹിച്ചു. എക്​സിക്യൂട്ടിവ്​ എഡിറ്റർ വി.എം. ഇബ്രാഹിം, സീനിയർ ജനറൽ മാനേജർ എ.കെ. സിറാജ്​ അലി, മാധ്യമം ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ്​, ന്യൂറോ സർജറി സീനിയർ കൺസൾട്ടൻറ്​ ഡോ. നൗഫൽ ബഷീർ, ആസ്​റ്റർ മിംസ്​ ചീഫ്​ ഫിനാൻസ്​ ഒാഫിസർ അർജുൻ വിജയകുമാർ, ബിസിനസ്​ ഡെവലപ്​​െമൻറ്​ മാനേജർ പി. നാസിർ, അസിസ്​റ്റൻറ്​ മാനേജർ സി.കെ. അരുൺ, ഡെപ്യൂട്ടി മാനേജർ ഷിജു ടി. കുര്യൻ എന്നിവർ പ​െങ്കടുത്തു. 

Tags:    
News Summary - Doctor in NRI Finger Point Kozhikode Aster MIMS -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.