കോഴിക്കോട്: അതിവേഗ പാത പ്രതിരോധ സമരം ഇടതുപക്ഷ പാർട്ടികളെ വെട്ടിലാക്കുന്നു. കേരളത്തിെൻറ ജൈവിക പാരിസ്ഥിതിക ഘടന തകർക്കുകയും സംസ്ഥാനത്തെ കടക്കെണിയിലാക്കുകയും ചെയ്യുന്ന പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് സമരം ചെയ്തവർ ഇപ്പോൾ നിലപാട് മാറ്റിയത് പ്രാദേശിക തലത്തിൽ പാർട്ടി നേതൃത്വത്തെയും അണികളെയും കുഴക്കുകയാണ്.
2012ൽ അതിവേഗ പാതയുമായി യു.ഡി.എഫ് സർക്കാർ മന്നോട്ടുപോയ വേളയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അതിവേഗ പ്രതിരോധ സമിതിയുടെ കീഴിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതു സി.പി.എം പാർട്ടി ഭാരവാഹികളും അംഗങ്ങളും അനുഭാവികളും ഉൾപ്പെട്ട ജനകീയ കമ്മിറ്റികളായിരുന്നു. വിവിധ ഘട്ടങ്ങളിൽ സെക്രട്ടേറിയറ്റ് മാർച്ചും കലക്ടറേറ്റ് മാർച്ചും ഉൾപ്പെടെ ഏറെ ജനകീയ സമരങ്ങളാണ് പത്തു ജില്ലകളിലായി നടന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം തുടങ്ങിയ ജില്ലകളിലെ പല പ്രാദേശിക കമ്മിറ്റികളും ജില്ല കമ്മിറ്റികളും പൂർണമായും പാർട്ടി നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികൾ നടത്തിയത്. ഇതേതുടർന്ന് പദ്ധതി ഒഴിവാക്കിയതായി 2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമരസമിതി നേതാക്കൾക്ക് ഉറപ്പുനൽകിയതായിരുന്നു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ രൂപരേഖയിൽ മാറ്റം വരുത്തി െറയിൽ പാളത്തിന് സമാന്തരമായി പാതക്ക് സർവേ പൂർത്തിയാക്കി. നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള അലൈൻമെൻറ് ആയതോടെ ഏറെ കുടിയൊഴിപ്പിക്കൽ വേണ്ടി വരുമെന്നാണ് ആശങ്ക. പദ്ധതിതന്നെ ഉപേക്ഷിക്കണമെന്ന ആവശ്യമുയർത്തി പ്രതിരോധ സമിതികൾ സജീവമാകുേമ്പാൾ അലൈൻെമൻറ് മാറ്റണമെന്നാവശ്യെപ്പട്ടുള്ള ജനകീയ സമരങ്ങൾക്കാണ് സി.പി.എം ഉൾപ്പെടെ ഇടതുകക്ഷികൾ നേതൃത്വം കൊടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.