വ​നം വ​കു​പ്പ് ഓ​ഫി​സ് ക​ത്തി​ക്ക​ൽ കേ​സ്: മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ വി​സ്ത​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ നാ​ളെ വി​ധി

കോ​ഴി​ക്കോ​ട്: ക​സ്തൂ​രി രം​ഗ​ന്‍ റി​പ്പോ​ർ​ട്ടി​നെ​തി​രെ ന​ട​ന്ന ഹ​ര്‍ത്താ​ലി​നി​ടെ താ​മ​ര​ശ്ശേ​രി വ​നം​വ​കു​പ്പ് ഓ​ഫി​സ് ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ഴി​വാ​ക്കി​യ മൂ​ന്ന് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ഫ്രെ​ബ്രു​വ​രി 15ന് ​വി​ധി പ​റ​യും.

പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ. ​റൈ​ഹാ​ന​ത്ത് ന​ൽ​കി​യ അ​പേ​ക്ഷ​യാ​ണ് മാ​റാ​ട് പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ൽ മാ​റ്റി​യ​ത്. നേ​ര​ത്തേ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ നി​ശ്ച​യി​ച്ച കേ​സ് സി​റ്റി​ങ് ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ ഹാ​ജ​രാ​വാ​ത്ത​തി​നാ​ൽ പ്രോ​സി​ക്യൂ​ഷ​ന് പ​ല സാ​ക്ഷി​ക​ളെ​യും ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

കേ​സി​ല്‍ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍പ്പെ​ടെ കൂ​റു​മാ​റു​ക​യും കേ​സ് ഡ​യ​റി കാ​ണാ​താ​വു​ക​യും ചെ​യ്ത​ത് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ് ഡ​യ​റി​യി​ൽ അ​ഞ്ചാം സാ​ക്ഷി​യാ​യ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, എ​ട്ടാം സാ​ക്ഷി സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​രേ​ഷ്, ഒ​മ്പ​താം സാ​ക്ഷി റേ​ഞ്ച് ഓ​ഫി​സ​ർ സ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ വി​സ്ത​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ ആ​ദ്യ ര​ണ്ടു​പേ​ർ ദൃ​ക്സാ​ക്ഷി​ക​ളാ​ണ്.

Tags:    
News Summary - Forest department office burning case-court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.