വെള്ളിമാടുകുന്ന്: വനിത ഫുട്ബാൾ പരിശീലകയായിരുന്ന ഫൗസിയ മാമ്പറ്റക്ക് കണ്ണീരോടെ വിട. ദേശീയ സംസ്ഥാന താരങ്ങളായ ആഷ്ലി, ഫസ്ന, അലക്സിബ, ശ്രീലക്ഷ്മി, ഉണ്ണിമായ, അഞ്ജിത, അഞ്ജലി എന്നിവരടക്കം നിരവധി പേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി. കളിക്കളത്തിൽ കാലുറപ്പിക്കാൻ ആവേശമായത് ടീച്ചറായിരുന്നുവെന്ന് വനിത ഫുട്ബാൾ താരങ്ങളായ നിഖിലയും അതുല്യയും പറഞ്ഞു. ഗോകുലം എഫ്.സി താരമായിരുന്ന അതുല്യക്കും ടീച്ചറെക്കുറിച്ച് പറയുേമ്പാൾ കണ്ണു നിറഞ്ഞു.
നിര്യാണത്തിൽ കായിക മന്ത്രി ഇ.പി. ജയരാജൻ അനുശോചിച്ചു. വിയോഗ വാര്‍ത്ത അതിദുഃഖമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
' നടക്കാവ് സ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ തുടങ്ങി പരിശീലക എന്ന നിലയില്‍വരെ കായികമേഖലക്ക് അവര്‍ നല്കിയ സംഭാവനകള്‍ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. പെണ്‍കുട്ടികളെ പഠിക്കാന്‍ വിടാന്‍ പോലും മടി കാണിച്ചിരുന്ന കാലത്താണ് ഫൗസിയ മാമ്പറ്റ ഫുട്ബാളിനെ ജീവിതമാക്കിയത്' -ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു. കേരള ഫുട്ബാൾ അസോസിയേഷനും ഗോകുലം കേരള ക്ലബും അനുശോചിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ അനുശോചന യോഗം ചേർന്നു. പ്രസിഡൻറ് ഒ. രാജഗോപാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്. സുലൈമാൻ, ടി.എം അബ്ദുറഹ്മാൻ, നാസർ, മുഹമ്മദ് അഷ്റഫ്, കബീർ സലാല, സി. ജോളി, വി.എം. മോഹനൻ, അനിത സത്യൻ എന്നിവർ സംസാരിച്ചു. ബ്രസീൽ ഫാൻസ് ആഴ്ചവട്ടം ഗ്രൂപ് അനുശോചിച്ചു. മണ്ണുക്കണ്ടി സന്തോഷ്, എ.വി. ശിവപ്രസാദ്, എം.എം. രവീന്ദ്രൻ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.