കണ്ണൻ, മീനു

പ്ലംബിങ്​ കടകളിലെ മോഷണ പരമ്പര: പ്രതികൾ പിടിയിൽ

വെള്ളിമാടുകുന്ന്​: വിവിധ ഹാർഡ് വെയർ കടകളിൽ അടിക്കടി മോഷണം നടത്തി െപാലീസിന് തലവേദന തീർത്ത കേസുകളിലെ പ്രതികൾ മോഷണ വസ്തുക്കളുമായി പിടിയിൽ. പ്ലംബിങ്, ഇലക്​ട്രിക്കൽ​ കടകളിൽ മോഷണം നടത്തിയ കേസുകളിൽ പൊലീസ് തിരയുന്ന യുവാവും യുവതിയുമാണ്​ കഴിഞ്ഞ ദിവസം രാത്രിയിൽ ചേവരമ്പലത്തുവെച്ച് ചേവായൂർ പൊലീസ് പിടിയിലായത്. ഫറോക്കിൽ താമസമാക്കിയ താനുർ കുന്നുംപുറം തയ്യിൽപറമ്പിൽ മീനൂട്ടി എന്ന മീനുവാണ് (27, ഒപ്പം താമസിക്കുന്ന കണ്ണൻ എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവരുടെ മൂന്നു കൂട്ടാളികൾ കൂടി ​പൊലീസ്​ പിടിയിലായി.

ചാക്കിൽ കെട്ടിയ മോഷണ വസ്തുക്കളുമായി യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പൊലീസ് പിടികൂടുകയായിരുന്നു. കണ്ണൻ ബൈക്ക്​ ഉപേക്ഷിച്ച്​ ഓടിരക്ഷപ്പെ​ട്ടെങ്കിലും പിന്നീട്​ പിടിയിലായി. ഹാർഡ് വെയർ കടകൾ കുത്തിത്തുറന്ന് പിച്ചളയിലും ചെമ്പിലും നിർമിച്ച ഫിറ്റിങ്ങുകളാണ്​ എല്ലായിടത്തുനിന്നും സംഘം മോഷ്​ടിച്ചത്. വിവിധ സ്​റ്റേഷനുകളിലായി പതിനഞ്ചോളം സമാന കേസുകൾ നിലവിലുണ്ട്. തിരൂരങ്ങാടി പടിക്കലിലെ കടയിൽനിന്ന് മോഷ്​ടിച്ച വസ്തുക്കളുമായി വരവെയാണ് പിടിയിലായത്.

പന്തീരാങ്കാവിൽ പെരുമണ്ണ റോഡിലെ ഐ.ആർ.എസ്​ ആർക്കേഡിലെ 'ലെ ഗാമ' എന്ന കടയിൽ കഴിഞ്ഞ ആഴ്ച മോഷണം നടന്നിരുന്നു. ബൈക്കിലെത്തിയ സംഘത്തി​െൻറ ചിത്രം സമീപത്തെ അയ്യപ്പഭജനമഠത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. കടകളിലെ സി.സി.ടി.വി കേടുവരുത്തി, സെർവറുകൾ മോഷ്​ടിച്ചു കൊണ്ടുപോയി തെളിവു നശിപ്പിക്കുന്നത് സംഘത്തി​െൻറ രീതിയായിരുന്നു. വേങ്ങേരി, കോട്ടൂളി, മേത്തോട്ടുതാഴം, ഫറോക്ക്​, കുന്ദമംഗലം, മലാപ്പറമ്പ്​, ​കോവൂർ, മാത്തറ, എലത്തൂർ എന്നിവിടങ്ങളിലെ കടകളിലും മോഷണം നടന്നിരുന്നു. ​ മാതാവും പിതാവും തമിഴരായ യുവതി ഫറോക്കിലെത്തിയത്. പ്രതികളെ പിടികൂടുന്നതിനു വേണ്ടി വിവിധ സ്ക്വാഡുകൾ രൂപവത്കരിച്ചിരുന്നു.

ഇവർ സഞ്ചരിച്ച ബൈക്കും മോഷ്​ടിച്ചതാണ്. മോഷണത്തിനു ശേഷം വസ്തുക്കൾ ചാക്കുകളിലാക്കി കടകളിൽ നിന്ന് മാറിയുള്ള കുറ്റിക്കാടുകളിൽ രാത്രി തന്നെ ഒളിപ്പിച്ചുവെക്കും. ബൈക്കിൽ കടത്താവുന്നവയുമായി കടന്നുകളയുകയും ചെയ്യും. പിന്നീട് സൗകര്യം പോലെ എടുത്തു കൊണ്ടുപോകുകയാണ് പതിവ്. ഫറോക്കിൽ ആക്രി കട നടത്തുന്ന ഇവർ താമസിക്കുന്നതും കടയോട് ചേർന്ന മുറിയിലാണ്. 

Tags:    
News Summary - frequent theft in plumbing shop; accused cought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.