കുഴൽക്കിണർ നിർമാണത്തിന് നിബന്ധനകൾ കർശനമാക്കി സർക്കാർ

കോ​ഴി​ക്കേ​ാട്: ജ​ല​ചൂ​ഷ​ണം ത​ട​യു​ന്ന​തി​നും അ​ശാ​സ്ത്രീ​യ​മാ​യ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം​മൂ​ലം പ​രി​സ്ഥി​തി​ക്ക് ഉ​ണ്ടാ​കു​ന്ന ആ​ഘാ​ത​ങ്ങ​ൾ ത​ട​യു​ന്ന​തി​നും നി​ർ​മാ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കു​ന്ന ഏ​ജ​ൻ​സി​ക​ളു​ടെ ഉ​ട​മ​ക്ക് കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ മു​ൻ പ​രി​ച​യം നി​ർ​ബ​ന്ധ​മാ​ണ്. ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ -അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലോ, ര​ജി​സ്ട്രേ​ഷ​നു​ള്ള കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ ഏ​ജ​ൻ​സി​യോ​ടൊ​പ്പം മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം ഉ​ള്ള​വ​ർ​ക്കേ ഭൂ​ജ​ല​വ​കു​പ്പ് ഏ​ജ​ൻ​സി ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കു​ക​യു​ള്ളൂ.

ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത് പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഒ​രു ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കും. സം​സ്ഥാ​ന​ത്ത് നി​ർ​മാ​ണ​ത്തി​ന് ഏ​കീ​കൃ​ത​മാ​യ രീ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​ണ് പ​രി​ഷ്കൃ​ത ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. സ്വ​കാ​ര്യ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ റി​ഗ്ഗു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഓ​ഫ് ലൈ​നാ​യും അ​പേ​ക്ഷ​ക​ൾ അ​ത​ത് ജി​ല്ല ഓ​ഫി​സു​ക​ളി​ൽ സ്വീ​ക​രി​ക്കും.

റി​ഗ്ഗ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത റി​ഗ്ഗു​ക​ൾ പി​ടി​കൂ​ടു​ക​യോ പി​ഴ ഈ​ടാ​ക്കു​ക​യോ ചെ​യ്യി​ല്ല. റി​ഗ്ഗു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നും പി​ഴ ഈ​ടാ​ക്കു​ന്ന​തി​നും ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്നു പി​ന്നീ​ട് അ​റി​യി​പ്പു​ണ്ടാ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഏ​പ്രി​ൽ 29 ആ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. ഏ​ജ​ൻ​സി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു അ​പേ​ക്ഷ ഫോ​റ​ത്തി​ന് 1000 രൂ​പ ഫീ​സ് ന​ൽ​ക​ണം.

Tags:    
News Summary - government has tightened the conditions for the construction of borewells

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.