കോഴിക്കോട്: സർക്കാർ പുറത്തുവിട്ട തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽ വിശദ പദ്ധതിരേഖ പ്രകാരം തലസ്ഥാനത്തുനിന്ന് കോഴിക്കോട്ടെത്താൻ 2.42 മണിക്കൂര്‍ മതി. പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ വരെ 7.9 കിലോമീറ്റർ ദൂരത്തിലുള്ള ഭൂഗര്‍ഭ പാത കേരളത്തിലെ ഏറ്റവും വലിയ ടണൽ ആവും.
ഭൂനിരപ്പില്‍നിന്ന് 21 മീറ്റര്‍ താഴ്ചയിലും നിലവിലുള്ള കെട്ടിടങ്ങളുടെ 18 മീറ്റര്‍ താഴ്ചയിലുമാണ് ടണല്‍ നിര്‍മിക്കുക. 520 കെട്ടിടങ്ങൾ സംരക്ഷിച്ച് ജനം തിങ്ങിനിറഞ്ഞ മേഖലയിൽ കല്ലായിപ്പുഴയുടെ അടിയിലൂടെ പാത കടത്തിവിടാനാണ് ലക്ഷ്യം. 15 മീറ്റര്‍ വീതിയിലാണ് ടണൽ. കോഴിക്കോട് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് ഭൂഗര്‍ഭ സ്റ്റേഷനും ഉയരും. വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്ന് പ്രത്യേക സ്റ്റേഷന് ഉണ്ടാവും.
അതിവേഗ വണ്ടി കുതിക്കുമ്പോൾ ഹ്രസ്വദൂര ട്രെയിൻ പിടിച്ചിടാനാണിത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ നിര്‍ദിഷ്ട ലൈറ്റ് മെട്രോ സ്റ്റേഷനുമായി കെ–റെയിലിനെ ബന്ധപ്പെടുത്തുന്ന സംവിധാനമൊരുങ്ങും. കെ-റെയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കോഴിക്കോട്ട് കൂടുമെന്ന് ഡി.പി.ആറിലുണ്ട്.
ഏറ്റവുമധികം സ്വകാര്യ ഭൂമി ഏറ്റെടുക്കുക എലത്തൂര്‍ വില്ലേജിലാണ്. വെങ്ങാലിയിൽ ആരാധനാലയം നിലനിർത്താനാവില്ലെന്നും രേഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.