Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.റെയിലിന്​ ഏറ്റവും...

കെ.റെയിലിന്​ ഏറ്റവും വലിയ ഭൂ​ഗ​ര്‍ഭ പാ​ത കോഴിക്കോട്​ നഗരത്തിൽ

text_fields
bookmark_border
കെ.റെയിലിന്​ ഏറ്റവും വലിയ ഭൂ​ഗ​ര്‍ഭ പാ​ത കോഴിക്കോട്​ നഗരത്തിൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്​: സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട്​ അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ വി​ശ​ദ പ​ദ്ധ​തി​രേ​ഖ പ്ര​കാ​രം ത​ല​സ്ഥാ​ന​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടെ​ത്താ​ൻ 2.42 മ​ണി​ക്കൂ​ര്‍ മ​തി. പ​ന്നി​യ​ങ്ക​ര മു​ത​ല്‍ വെ​സ്റ്റ്ഹി​ല്‍ വ​രെ 7.9 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള ഭൂ​ഗ​ര്‍ഭ പാ​ത കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ട​ണ​ൽ ആ​വും.

ഭൂ​നി​ര​പ്പി​ല്‍നി​ന്ന് 21 മീ​റ്റ​ര്‍ താ​ഴ്ച​യി​ലും നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ 18 മീ​റ്റ​ര്‍ താ​ഴ്ച​യി​ലു​മാ​ണ്​ ട​ണ​ല്‍ നി​ര്‍മി​ക്കു​ക. 520 കെ​ട്ടി​ട​ങ്ങ​ൾ സം​ര​ക്ഷി​ച്ച്​ ജ​നം തി​ങ്ങി​നി​റ​ഞ്ഞ മേ​ഖ​ല​യി​ൽ ക​ല്ലാ​യി​പ്പു​ഴ​യു​ടെ അ​ടി​യി​ലൂ​ടെ പാ​ത ക​ട​ത്തി​വി​ടാ​നാ​ണ്​​ ല​ക്ഷ്യം. 15 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ട​ണ​ൽ. കോ​ഴി​ക്കോ​ട് റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നോ​ട് ചേ​ര്‍ന്ന് ഭൂ​ഗ​ര്‍ഭ സ്‌​റ്റേ​ഷ​നും ഉ​യ​രും. വെ​സ്റ്റ്ഹി​ല്‍ റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നോ​ടു ചേ​ര്‍ന്ന് പ്ര​ത്യേ​ക സ്‌​റ്റേ​ഷ​ന്‍ ഉ​ണ്ടാ​വും.

അ​തി​വേ​ഗ വ​ണ്ടി കു​തി​ക്കു​മ്പോ​ൾ ഹ്ര​സ്വ​ദൂ​ര ട്രെ​യി​ൻ പി​ടി​ച്ചി​ടാ​നാ​ണി​ത്. കോ​ഴി​ക്കോ​ട് റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ൽ നി​ര്‍ദി​ഷ്ട ലൈ​റ്റ് മെ​ട്രോ സ്‌​റ്റേ​ഷ​നു​മാ​യി കെ–​റെ​യി​ലി​നെ ബ​ന്ധ​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​മൊ​രു​ങ്ങും. കെ-​റെ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കോ​ഴി​ക്കോ​ട്ട്​ കൂ​ടു​മെ​ന്ന് ഡി.​പി.​ആ​റി​ലു​ണ്ട്.

ഏ​റ്റ​വു​മ​ധി​കം സ്വ​കാ​ര്യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ക എ​ല​ത്തൂ​ര്‍ വി​ല്ലേ​ജി​ലാ​ണ്. വെ​ങ്ങാ​ലി​യി​ൽ ആ​രാ​ധ​നാ​ല​യം നി​ല​നി​ർ​ത്താ​നാ​വി​ല്ലെ​ന്നും രേ​ഖ​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tunnelsilverlineK Rail
News Summary - K Rail's largest underground line In Kozhikode city
Next Story