കക്കോടി: മലാപ്പറമ്പ് - വെങ്ങളം ബൈപ്പാസിൽ അമ്പലപ്പടി പെട്രോൾ പമ്പിന് സമീപം ബൈക്ക് അപകടത്തിൽ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ കക്കോടി മക്കട എടപ്പയിൽ പത്മനാഭൻ നായരുടെ മകൻ പ്രജിത് കുമാർ (33) മരിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ എതിർ വശത്തുനിന്ന് അമിത വേഗത്തിൽ കാർ വരുന്നത് കണ്ട് പ്രജിത് കുമാർ സഞ്ചരിച്ച ബൈക്ക് അരികുചേർക്കുകയായിരുന്നുവേത്ര. ഇതിനിടെ മറ്റൊരു ബൈക്കിലിടിച്ച് പ്രജിത്ത് തെറിച്ച് റോഡരികിൽ വീണ ഉടൻ കാർ ദേഹത്തുകൂടെ കയറുകയായിരുന്നുവെന്നാണ് പറയുന്നത്.
ൈബക്ക് യാത്രികനായ ചെറുകുളം സ്വദേശി സലീമിനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കാറിലുള്ളവർ. പ്രജിത് കുമാറിെൻറ മാതാവ് : ഗൗരി. ഭാര്യ: റിതു. മകൻ :നീൽ ആർ. പ്രജിത്ത്. സേഹാദരൻ : അരുൺ കുമാർ
വരമ്പുകൾ നീക്കി; ബൈപാസിൽ അപകടങ്ങൾ വർധിച്ചു
കക്കോടി: ബൈപാസ് വീതി കൂട്ടുന്നതിെൻറ ഭാഗമായി വരമ്പുകൾ നിക്കം ചെയ്തത് അപകട പരമ്പരക്കിടയാക്കുന്നു. ഒടുവിലത്തേതാണ് പൊലീസുകാരെൻറ മരണത്തിനിടയാക്കിയ അപകടം. വെങ്ങളം - രാമനാട്ടുകര ബൈപാസിെൻറ വീതി കൂട്ടൽ പ്രവൃത്തി ആരംഭിച്ചതോടെ കഴിഞ്ഞ ദിവസം അമ്പലപ്പടി, മൊകവൂർ ഭാഗങ്ങളിൽ റോഡിലുണ്ടായിരുന്ന വരമ്പുകൾ നീക്കം ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ രാത്രി വരെ മൂന്ന് അപകടങ്ങളാണ് സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
പച്ചക്കറിയുമായി മാർക്കറ്റിൽ നിന്ന് വരികയായിരുന്ന ബൈക്ക് യാത്രികന് കാറിടിച്ച് പരിക്കേറ്റു. ദമ്പതികൾ സഞ്ചരിച്ച ബൈക്കും അപകടത്തിൽ പെട്ടു. രാത്രി ഒമ്പതരയോടെയാണ് ബൈക്കിൽ കാറിടിച്ച് പൊലീസുകാരൻ മക്കട സ്വദേശി പ്രജിത്ത് കുമാർ മരിച്ചത്. ഒരു മാസം മുമ്പ് പെട്രോൾ പമ്പിന് സമീപത്തു വെച്ച് കാൽനടക്കാരൻ കാറിടിച്ച് മരിച്ചിരുന്നു. റോഡിലെ വരമ്പുകൾ നീക്കം ചെയ്യരുതെന്ന് നാട്ടുകാർ അധികൃതരെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.