കക്കോടി: സെറിബ്രൽ പാൾസി ബാധിച്ച് നടക്കാൻപോലും കഴിയാതിരുന്ന അനുഗ്രഹിനെ ജീവിതത്തിലേക്ക് നടത്തിച്ച ഫാത്തിമ ബിസ്മിയുടെ ത്യാഗപൂർണമായ ജീവിതകഥ കേട്ടയുടനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നേരിട്ടെത്തിയ അനുഭവം പ്രദേശവാസികൾക്ക് മറക്കാനാവുന്നില്ല.
പറമ്പിൽക്കടവ് എം.എ.എം യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയും ഭിന്നശേഷിക്കാരനുമായിരുന്ന എം.എം. അനുഗ്രഹിനുവേണ്ടി സഹപാഠിയായ ഫാത്തിമ ബിസ്മി നൽകിയ കരുതലിെൻറ കഥ വാർത്തയായതോടെ കാതോലിക്കാ ബാവാ 2018 ഏപ്രിൽ 27ന് കോഴിക്കോട്ടെത്തുകയായിരുന്നു. ഇരുവരുടെയും വീടുകൾ സന്ദർശിച്ച് കാതോലിക്ക ബാവാ ആര്യവേപ്പ് ചെടിയും ചേനയും സമ്മാനിച്ചു. ബിസ്മിയുടെ വീട്ടിലൊരുക്കിയ ഉച്ചഭക്ഷണവും കഴിച്ചു. നാടിെൻറ നന്മ മരങ്ങളായി വളരാനും നല്ലതെല്ലാം കോറിയിടാനും ഇതിലും നല്ലൊരു സമ്മാനം ഈ കുരുന്നുകൾക്ക് വേറെ നൽകാനില്ലെന്ന് പറഞ്ഞ് നെറുകയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു.
അനുഗ്രഹിെൻറ വീട്ടിലേക്ക് നാട്ടുകാർ നിർമിക്കുന്ന റോഡിെൻറ നിർമാണോദ്ഘാടനവും ബാവ നിർവഹിച്ചു. കോട്ടയം ദേവലോകം അരമനയിൽ നടന്ന പ്രതിഭാസംഗമത്തിൽ മാതൃകാ സഹാപാഠികളായ അനുഗ്രഹിനും ഫാത്തിമ ബിസ്മിക്കും അഞ്ചു ലക്ഷം രൂപ സ്നേഹ സമ്മാനമായി കാതോലിക്ക ബാവ കൈമാറുകയും ചെയ്തിരുന്നു.
പറമ്പിൽക്കടവ് എം.എ.എം.യു.പി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും അടങ്ങുന്ന 30 അംഗ സംഘവും കാതോലിക്ക ബാവയുടെ ക്ഷണിതാക്കളായി പരുമലയിൽ എത്തിയിരുന്നു. അനുഗ്രഹ് മഠത്തിൽ പറമ്പിൽ മണികണ്ഠൻ സുധ ദമ്പതികളുടെ മകനാണ്. പുതുങ്ങര മുഹമ്മദലി -നസീമ ദമ്പതികളുടെ മകളാണ് ഫാത്തിമ ബിസ്മി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.