വേങ്ങേരി: കക്കോടി പാലത്തിനു സമീപം മയക്കുമരുന്ന് വിൽപനയും വിതരണവും തകൃതി. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണിൽപെടാതെയാണ് കക്കോടി പാലത്തിനു ചുവട്ടിൽ മയക്കുമരുന്ന് കൈമാറ്റവും വിൽപനയും നടക്കുന്നത്. രാത്രിയാണ് വിവിധ സ്ഥലങ്ങളിൽനിന്ന് സംഘം വാഹനങ്ങളിൽ എത്തുന്നത്. ഇരുചക്രവാഹനങ്ങളിലും ഇടപാടുകാർ എത്തുകയാണ്.
കഴിഞ്ഞദിവസം സംഘങ്ങളുടെ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിച്ചിരുന്നു. പൊലീസ് എത്തുന്നത് നിരീക്ഷിക്കാനും സൂചന നൽകാനും കാവലിന് സംഘാംഗങ്ങൾ നിൽക്കും. പാലത്തിനുചുവട്ടിൽ ജനശ്രദ്ധയേൽക്കാത്ത വിശാലസ്ഥലമുള്ളതാണ് സംഘങ്ങൾ ഇവിടെ താവളമാക്കുന്നത്. ചേവായൂർ പൊലീസ് പരിധിയിൽ പെട്ട സ്ഥലമായതിനാൽ സമീപത്തുള്ളവർ വിവരം അറിയിച്ചിരുന്നുവത്രെ. ചിലസമയങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കാൻ പകൽപോലും പാലത്തിനടിയിൽ ആളുകൾ എത്തുന്നതായി സമീപവാസികൾ പറഞ്ഞു. പാലത്തിനുസമീപം തെരുവുകച്ചവടമുള്ളതിനാൽ ആളുകൾ നിൽക്കുന്നതും താഴേക്ക് ഇറങ്ങിപ്പോകുന്നതും സംശയം ഉണ്ടാക്കില്ലെന്നത് മയക്കുമരുന്നുസംഘത്തിന് അനുഗ്രഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.