കക്കോടി: എൻജിൻ ഓയിൽ ഗോഡൗണിന് തീപിടിച്ചു. ബാലുശ്ശേരി - കോഴിക്കോട് പാതയിൽ കക്കോടി മുക്കിലെ എ.ബി.ആർ മാർക്കറ്റിങ് ഗ്രൂപ്പിെൻറ വാഹന എൻജിൻ ഓയിലിെൻറ ഗോഡൗണിനാണ് തീപിടിച്ചത്.
ചൊവാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ഇത് സ്പെയർ പാർട്ട്സ് ഗോഡൗണും കൂടിയാണ്. ഓയിലിന് തീ പിടിച്ചതോടെ കാനുകൾ പൊട്ടി ഒഴുകി തീ ആളിപടർന്നു. വെള്ളിമാടുകുന്നിൽനിന്നും നരിക്കുനിയിൽ നിന്നും രണ്ട് വീതം ഫയർ യുനിറ്റുകൾ എത്തിയിട്ടും തീയണക്കാൻ കഴിഞ്ഞില്ല. തുടർന്ന് ബീച്ചിൽ നിന്നും കൂടുതൽ ഫയർ യൂനിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. കന്നാസുകളിലും ബാരലുകളിലും സൂക്ഷിച്ച ലൂബ്രിക്കന്റ് ഓയിൽ ശേഖരത്തിനാണ് തീ പിടിച്ചത്. ഒരു കോടിയിലേറെ രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു.
രാത്രി ഏഴുമണിക്ക് കടയടച്ചുപോയതാണ്. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. സമീപത്തെ വീട്ടിലേക്ക് പടർന്നെങ്കിലും തീയണച്ചു. പൊട്ടിത്തെറി സാധ്യത കണക്കിലെടുത്ത് സമീപത്തെ താമസക്കാരെ പൊലീസ് മാറ്റിപാർപ്പിച്ചു. ഡി.സി.ആർ.ബി അസിസ്റ്റന്റ് കമീഷണർ രഞ്ജിത്ത്, ചേവായൂർ എസ്.ഐ പി.എസ്. ജയിംസ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.