ചേളന്നൂർ ബി.ആർ. സി സംഘടിപ്പിച്ച ഇൻക്ലൂസീവ് ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ ചാലഞ്ചേഴ്സ് കക്കോടിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽ കുമാർ ട്രോഫി സമ്മാനിക്കുന്നു

ഭിന്നശേഷി താരങ്ങളുടെ ഇൻക്ലൂസീവ് ഫുട്ബോൾ മത്സരം 'സോക്കർ' സംഘടിപ്പിച്ചു

കക്കോടി: ഓട്ടിസം മാസാചരണ ഭാഗമായി ചേളന്നൂർ ബി.ആര്‍.സിയും ബ്ലോക്ക് പഞ്ചായത്തും ആറു ഗ്രാമപഞ്ചായത്തുകളും ചേർന്ന് സോക്കര്‍ ഫൈവ്‌സ് ഇന്‍ക്ലൂസീവ് ഫൂട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. കക്കോടിമുക്ക് ലജന്റ്‌സ് ടര്‍ഫില്‍ നടന്ന മത്സരം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ കെ.പി അധ്യക്ഷത വഹിച്ചു. കക്കോടി, ചേളന്നൂർ, കാക്കൂര്‍, നരിക്കുനി, തലക്കുളത്തൂര്‍, നന്‍മണ്ട എന്നീ ഗ്രാമപഞ്ചായത്തുകളിലെ പൊതുവിദ്യാലയങ്ങളിലെ ഫുട്ബോൾ താരങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചാലഞ്ചേഴ്‌സ് കക്കോടി ജേതാക്കളായി. തലകുളത്തൂർ രണ്ടാം സ്ഥാനം നേടി. ചേളണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു.

ചേളണ്ണൂര്‍ ബി.പി.സി ഡോ. പി. അഭിലാഷ് കുമാര്‍, ഡി.പി.സി ഡോ. എ.കെ. അബ്ദുൽ ഹക്കീം മുഖ്യാതിഥിയായി. ചേളണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷിര്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി പ്രമീള, ചേളണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷിഹാന രാരയന്‍കണ്ടി, സുജ അശോകന്‍, കെ. സര്‍ജാസ്, വി.കെ. കിരൺ രാജ് എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - football match kakkodi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.