ക​ക്കോ​ടി​യി​ൽ നി​ലം​പ​തി​ച്ച ട്രാ​ഫി​ക് പൊ​ലീ​സ്

സൂ​ച​ന ബോ​ർ​ഡു​ക​ൾ മാ​റ്റി​വെ​ച്ച നി​ല​യി​ൽ

ട്രാഫിക് പൊലീസ് സ്ഥാപിച്ച ബോർഡ് നിലംപതിച്ചു; കക്കോടിയിൽ വൺവേ സംവിധാനം പാളുന്നു

ക​ക്കോ​ടി: ട്രാ​ഫി​ക് പൊ​ലീ​സ് സ്ഥാ​പി​ച്ച സൂ​ച​ന ബോ​ർ​ഡു​ക​ൾ വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്ന​തി​നാ​ൽ ക​ക്കോ​ടി​യി​ലെ വ​ൺ​വേ സം​വി​ധാ​നം പാ​ളു​ന്നു. ബാ​ലു​ശ്ശേ​രി-​കോ​ഴി​ക്കോ​ട് പാ​ത​യി​ൽ ക​ക്കോ​ടി ബ​സാ​റി​ലെ വീ​തി​യി​ല്ലാ​യ്മ മൂ​ലം രൂ​പ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും ഒ​രു​വി​ധം പ​രി​ഹാ​ര​മാ​യ​ത് വ​ൺ​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ബൈ​പാ​സ് ബ​ണ്ട് റോ​ഡ് വ​ഴി​യാ​യി​രു​ന്നു നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​ന്റെ സൂ​ച​ന​യാ​യി ബാ​ലു​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​പോ​വാ​നും ക​ക്കോ​ടി ബ​സാ​ർ റോ​ഡി​ലേ​ക്ക് ക​യ​റാ​തി​രി​ക്കാ​നും ട്രാ​ഫി​ക് പൊ​ലീ​സ് കോ​ൺ​ഗ്രീ​റ്റ് കു​റ്റി​യി​ൽ ഉ​റ​പ്പി​ച്ച ഇ​രു​മ്പ് ബോ​ർ​ഡ് റോ​ഡി​ന്റെ പാ​തി ഭാ​ഗ​ത്തോ​ളം വീ​തി​യി​ൽ വെ​ച്ചി​രു​ന്നു.

അ​മി​ത വേ​ഗ​ത​ക്കു​ള്ള നി​യ​ന്ത്ര​ണം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​ന​മി​ടി​ച്ച് കോ​ൺ​ഗ്രീ​റ്റ് കു​റ്റി ത​ക​ർ​ന്ന് ബോ​ർ​ഡ് നി​ലം​പ​തി​ച്ചു. ഇ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​താ​യി പ​ല വാ​ഹ​ന​ങ്ങ​ളും ബ​സാ​ർ വ​ഴി ക​ട​ന്നു​പോ​വു​ക​യാ​ണ്. സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​രും സൂ​ച​ന ബോ​ർ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൺ​വേ തെ​റ്റി​ച്ച് ക​ക്കോ​ടി ബ​സാ​ർ വ​ഴി ക​ട​ന്നു​പോ​വു​ക​യാ​ണ്.

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ടം വ​രു​ത്തും​വി​ധ​മാ​ണ് പോ​വു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ തു​ട​രു​മ്പോ​ഴും ചേ​വാ​യൂ​ർ പൊ​ലീ​സോ ട്രാ​ഫി​ക് പൊ​ലീ​സോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് പു​നഃ​സ്ഥാ​പി​ച്ച് അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags:    
News Summary - The board by the traffic police fell down-one-way system in Kakkodi was not possible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.