കക്കോടി: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നീന്തുകയായിരുന്ന യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി. മോരീക്കര പത്തേങ്ങല്താഴത്ത് ഹുസൈെൻറ മകന് ഷാജിലിനെയാണ് (25) കാണാതായത്. ഞായറാഴ്ച വൈകീട്ടോടെ പത്തേങ്ങൾത്താഴത്ത് പൂനൂർപുഴയില്‍ നീന്തുന്നതിനിടെയാണ് കാണാതായത്.
അടിയൊഴുക്കും പുഴക്ക് വീതിയുമുള്ള ഭാഗത്താണ് മുങ്ങിയത്. വെള്ളിമാട്കുന്നില്‍നിന്ന് അസി. സ്റ്റേഷന് ഓഫിസര്‍ അജയ്കുമാറിെൻറ നേതൃത്വത്തില്‍ ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വളൻറിയർമാരും ചേര്‍ന്ന് ഞായറാഴ്ച രാത്രി എട്ടു വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാവിലെ തിരച്ചില്‍ തുടരുമെന്ന് എലത്തൂർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.