എളേറ്റില്‍: ശനിയാഴ്ച പുലര്‍ച്ചയുണ്ടായ ശക്തമായ മിന്നലില്‍ എളേറ്റില്‍ വട്ടോളിയില്‍ മൂന്ന് പശുക്കള്‍ ചത്തു. അണ്ടിക്കുണ്ടില്‍ മാധവൻെറ പശുക്കളാണ് രണ്ട് കറവപ്പശുക്കളും ഒരു ഗര്‍ഭിണിയുമാണ് ചത്തത്. കറവക്കായി മാധവനും ഭാര്യയും തൊഴുത്തിലേക്ക് എത്തുന്നതിൻെറ തൊട്ടുമുമ്പാണ് മിന്നലുണ്ടായത്. ശബ്ദംകേട്ട് ഇവര്‍ ഓടിയെത്തിയപ്പോള്‍ മൂന്ന് പശുക്കളും തൊഴുത്തില്‍ ചത്തുവീഴുന്നതാണ് കണ്ടത്.
കുടുംബത്തിൻെറ ഏക വരുമാനമാർഗമാണ് ഇതോടെ ഇല്ലാതായത്. കിഴക്കോത്ത് മൃഗാശുപത്രിയിലെ വെറ്ററിനറി സര്ജന് ഡോ. വിക്രാന്തിൻെറ നേതൃത്വത്തില്‍ പശുക്കളുടെ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തി. മിന്നലിൽ എളേറ്റിൽ പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. പറയരുകുന്നുമ്മല്‍ വിജയൻെറ വീട്ടിലെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. വീടിന് സമീപത്തെ പറമ്പില്‍ മണ്ണ് ഇളകി തെറിച്ചു. സമീപത്തെ നിരവധി വീടുകളിലെ ഇന്‍വെര്‍ട്ടര്‍, ഫാന്‍, ബള്ഡ്, പമ്പ് സെറ്റ് എന്നിവ കത്തിനശിച്ചു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്റി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ടി.എം. രാധാകൃഷ്ണന്, അഗ്രികൾചറൽ ഇൻപ്രൂവ്മെൻറ് ബാങ്ക് പ്രസിഡൻറ് എൻ.കെ. സുരേഷ് തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.