കൊടുവള്ളി: കൊടുവള്ളി-ഓമശ്ശേരി റോഡിൽ പട്ടികജാതി സഹകരണ സംഘം ഓഫിസിന് എതിർവശത്തെ ആൾമറയില്ലാത്ത കിണർ അപകട ഭീഷണിയുയർത്തുന്നു. വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയാകുന്ന ഈ കിണർ കാലപ്പഴക്കംകൊണ്ട് ഏതുസമയവും ഇടിഞ്ഞുതാഴാവുന്ന അവസ്ഥയിലാണുള്ളത്.
വിദ്യാർഥികളടക്കം ഒട്ടേറെപേർ നിരന്തരം സഞ്ചരിക്കുന്ന റോഡിന് ഒന്നരമീറ്റർ മാത്രം അകലത്തിൽ അനാഥമായിക്കിടക്കുന്ന കിണർ ആൾമറകെട്ടി സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്.
ഏതുസമയത്തും അപകടം വിളിച്ചുവരുത്തുന്ന കിണർ ആൾമറകെട്ടി സംരക്ഷിക്കുകയോ അല്ലെങ്കിൽ മൂടുകയോ ചെയ്യണമെന്ന് എ.ഐ.വൈ.എഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ അബിൻ ആറങ്ങോട് അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി കെ.വി. റാഷിദ്, എം.കെ. സനോജ്, റഷീദ് തലപ്പെരുമണ്ണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.