കൊടുവള്ളി: പുത്തൂർ ജി.യു.പി സ്കൂളിൽ ആധുനിക ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ സ്ഥാപിച്ചു. ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് 2.30ന് സി.ഡബ്ല്യു.ആർ.ഡി.എം എക്സിക്യൂട്ടിവ് ഡയറക്ടർ മനോജ് പി. സാമുവൽ നിർവഹിക്കും.
അന്തരീക്ഷ താപനില, ഈർപ്പം, ഹ്യുമിഡിറ്റി, മഴയുടെ അളവ്, മണ്ണിന്റെ താപനില, ഈർപ്പം എന്നിവ സ്വയം പഠനവിധേയമാക്കി രേഖപ്പെടുത്തുന്ന ഈ കാലാവസ്ഥ പഠനകേന്ദ്രം ഓരോ മണിക്കൂറിലും ലൈവായി വിവരങ്ങൾ പുതുക്കി ബ്രോഡ്കാസ്റ്റ് ചെയ്യുന്നതും സ്കൂളിലെ സിസ്റ്റത്തിൽനിന്ന് തത്സമയം മോണിറ്റർ ചെയ്യാൻ പറ്റുന്നതുമാണ്.
ഒന്നാം ക്ലാസിലെ കുട്ടി മുതൽ എല്ലാവർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. ഓപുലൻസ് ടെക്നോളജിയും ജലവിഭവ ഗവേഷണ സ്ഥാപനമായ സി.ഡബ്ല്യു.ആർ.ഡി.എമ്മും സംയുക്തമായി വികസിപ്പിച്ചെടുത്ത റെയിൻ ഗേജാണ് ഇതിൽ ഉപയോഗിക്കുന്നത്. കൊടുവള്ളി ഗവ. സ്കൂളിലെ 1998 10 സി ബാച്ചാണ് പദ്ധതി സമർപ്പിക്കുന്നത്. വാർത്തസമ്മേളനത്തിൽ പ്രധാനധ്യാപിക വി. ശാഹിന, പി.ടി.എ പ്രസിഡൻറ് പി. മൻസൂർ, പി.പി. റഷീദ് മുഹമ്മദ്, കെ.സി. ശാദുലിൻ, ഷബിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.