ബൈക്ക് യാത്രികനിൽനിന്ന്​ കുഴൽപണം പിടികൂടി

കൊടുവള്ളി: കൊടുവള്ളിയിൽ ബൈക്ക് യാത്രികനിൽനിന്ന്​ നാലു ലക്ഷത്തി പതിനായിരം രൂപയുടെ കുഴൽപണം പിടികൂടി. കോഴിക്കോട് അരക്കിണർ സ്വദേശി മുഹമ്മദ്‌ റാഫി(26)യാണ്​ പിടിയിലായത്​. റാഫിയെ കൊടുവള്ളി പൊലീ കസ്​റ്റഡിയിലെടുത്തു.

കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനെത്തിച്ച പണമാണെന്നാണ് പൊലീസ്​ സംശയിക്കുന്നത്. കൊടുവള്ളി സി.ഐ ചന്ദ്ര മോഹ​െൻറ നേതൃത്വത്തിൽ സി.പി.ഒമാരായ റഹീം, വിപിൻ ലാൽ എന്നിവരാണ് പണം പിടികൂടിയത്.

Tags:    
News Summary - Black Money Seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.