കൊടുവള്ളി: 9.75 ലക്ഷം രൂപയുടെ കുഴൽപണം പൊലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കൊടുവള്ളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപത്തുവെച്ചാണ് കുഴൽ പണവുമായി കൂടത്തായി പുൽപറമ്പിൽ ഷുഹൈബിനെയും തുടർന്ന് ഇയാൾക്ക് പണം കൈമാറിയ കൊടുവള്ളി പുഴങ്കര ഫായിക്കിനെയും കോഴിക്കോട് റൂറൽ എസ്.പി. ആർ. കറപ്പസാമി ഐ.പി.എസിന്റെ നിർദേശപ്രകാരം എസ്.പിയുടെ സ്ക്വാഡും കൊടുവള്ളി പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്.
കുഴൽപണം തുടർ നടപടികൾക്കായി താമരശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തിൽ വിട്ടു. താമരശ്ശേരി ഡിവൈ.എസ്.പി ഇൻചാർജ് അബ്ദുൽ മുനീർ, കൊടുവള്ളി ഇൻസ്പെക്ടർ കെ. പ്രജീഷ് എന്നിവരുടെ മേൽനോട്ടത്തിൽ കൊടുവള്ളി എസ്.ഐമാരായ പി. പ്രകാശൻ, രാജീവ് ബാബു, എ.എസ്.ഐമാരായ വി.സി. ബിനീഷ്, വി.വി. ഷാജി, എസ്.സി.പി ഒ.കെ.വി. ശ്രീജിത്ത്, സി.പി.ഒമാരായ ദീപക്, അനിൽകുമാർ, സിൻജിത്ത്, ജയന്തി റീജ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.