കൊടുവള്ളി: നഗരസഭ ഡിവിഷൻ 28 കൊടുവള്ളി ഈസ്റ്റ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്വതന്ത്രൻ കെ. ശിവദാസ െൻറ അയോഗ്യത ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
മുന്നണി സംവിധാനമുള്ള കൊടുവള്ളിയിൽ കോൺഗ്രസ് ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ച സി.എം. ഗോപാലനെതിരെ സ്വതന്ത്ര ചിഹ്നത്തിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ശിവദാസനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർ ഇ.സി. മുഹമ്മദ് നൽകിയ പരാതിയിൽ നേരത്തേ തെരഞ്ഞെടുപ്പ് കമീഷൻ ശിവദാസനെ അയോഗ്യനാക്കിയിരുന്നു. ഇതിനെതിരെ ശിവദാസൻ ഹൈകോടതിയെ സമീപിക്കുകയും ഓണറേറിയം കൈപ്പറ്റാതെയും വോട്ടിങ് അവകാശം ഇല്ലാതെയും കൗൺസിലറായി തുടരാം എന്ന് ഇടക്കാല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.
എന്നാൽ കേസ് വീണ്ടും പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമീഷ െൻറ പഴയ വിധി ശരിവെക്കുകയായിരുന്നു. ഇതിനെ തുടർന്ന് ശിവദാസൻ നൽകിയ പുനഃപരിശോധന ഹരജിയിലാണ് അയോഗ്യത പൂർണമായും നീക്കി കോടതി ഉത്തരവിറക്കിയത്. മുന്നണിച്ചട്ടങ്ങൾക്ക് വിരുദ്ധമായി മത്സരിച്ചു ജയിച്ചു എന്ന വാദി ഭാഗത്തി െൻറ വാദം കോടതി അംഗീകരിച്ചില്ല. പുതിയ ഉത്തരവി െൻറ അടിസ്ഥാനത്തിൽ കെ.ശിവദാസനെ നഗരസഭ ഡിവിഷൻ 34 വാവാട് സെൻറർ സ്ഥാനാർഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.