ജില്ല സബ്ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിക്ക് കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ ട്രോഫി സമ്മാനിക്കുന്നു
കൊടുവള്ളി: ജില്ല സബ്ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയും ആൺകുട്ടികളുടെ വിഭാഗത്തിൽ നടുവണ്ണൂർ എച്ച്.എസ്.എസും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയും പെൺകുട്ടികളുടെ വിഭാഗത്തിൽ കൊയിലാണ്ടി എച്ച്.എസ്.എസും രണ്ടാംസ്ഥാനം നേടി.
ഇരുവിഭാഗത്തിലും മെഡിക്കൽ കോളജ് സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനം നേടി. സമാപന ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ശ്രീജികുമാർ അധ്യക്ഷത വഹിച്ചു. റിയാസ് അടിവാരം, പി.കെ. സുകുമാരൻ, കെ. റഫീഖ്, പി. വിനു, കെ. അമൽ സേതുമാധവൻ, കെ. ലത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.