ന​ഗ​ര​സ​ഭ ചെയർമാൻ തെരഞ്ഞെടുപ്പ്​: ഫൈസൽ കാരാട്ട് വിട്ടുനിന്നു

കൊ​ടു​വ​ള്ളി: ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​മാ​ൻ, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​വി​ഷ​ൻ 15 ചു​ണ്ട​പ്പു​റ​ത്തെ സ്വ​ത​ന്ത്ര​ൻ ഫൈ​സ​ൽ കാ​രാ​ട്ട് വി​ട്ടു നി​ന്നു.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11ന് ​ന​ഗ​ര​സ​ഭ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. യു.​ഡി.​എ​ഫി​നും എ​ൽ.​ഡി.​എ​ഫി​നും ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ൾ വ​രു​ക​യും മ​ത്സ​രം വോ​ട്ടി​ങ്ങി​ലേ​ക്ക് മാ​റു​ക​യും ചെ​യ്ത​തോ​ടെ ബാ​ല​റ്റ് പേ​പ്പ​ർ വാ​ങ്ങി​ക്കാ​തെ ഫൈ​സ​ൽ ഹാ​ൾ വി​ട്ട് പോ​വു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ക്ക് ശേ​ഷം ന​ട​ന്ന ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 35 കൗ​ൺ​സി​ല​ർ​മാ​രും പ​ങ്കെ​ടു​ത്ത​പ്പോ​ൾ ഫൈ​സ​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​ട്ട് നി​ന്നു. ഒ​രു മു​ന്ന​ണി​യു​ടേ​യും ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഫൈ​സ​ൽ മ​ത്സ​രി​ച്ച ഡി​വി​ഷ​നി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഒ.​പി. റ​ഷീ​ദി​ന് പൂ​ജ്യം വോ​ട്ട് ല​ഭി​ച്ച​ത് ച​ർ​ച്ച​യാ​വു​ക​യും സി.​പി.​എം ബ്രാ​ഞ്ച് ക​മ്മി​റ്റി പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Faisal Karat not attended in chairman, vice chairman election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.