കോഴിക്കോട്: െകാടുവള്ളിയിലെ മുസ്ലിം ലീഗ് നേതൃത്വം സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായും രാഷ്ട്രീയ എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ െകാടുത്തതായും യൂത്ത് ലീഗ് മുൻ ജില്ല കൗൺസിൽ അംഗവും കൊടുവള്ളി നഗരസഭ മുൻ അംഗവുമായ മജീദ് കോഴിേശ്ശരി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. പാർട്ടി നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ചതിന് അകറ്റിനിർത്തുന്നതിനാൽ രാജിെവക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2013ൽ സി.പി.എം ഏരിയ കമ്മിറ്റി അംഗമായ കെ. ബാബുവിനെ വധിക്കാനും ഡി.വൈ.എഫ്.ഐ നേതാവ് പ്രദീപിനെ വെട്ടിപ്പരിക്കേൽപ്പിക്കാനും നിലവിലെ ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി െക.കെ.എ. ഖാദറും യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം. നസീഫും ഗൂഢാലോചന നടത്തിയെന്നും മജീദ് ആരോപിച്ചു.
ഹരിത സ്നേഹ സംഘമടക്കമുള്ള ലീഗിെൻറ പദ്ധതികളിലും തട്ടിപ്പുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് കൊടുവള്ളിയിലെ ലീഗ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. െകാടുവള്ളി സ്വദേശികൾക്കു വേണ്ടി കരിപ്പൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥവിന്യാസത്തിലടക്കം സുേരന്ദ്രെൻറ ഇടപെടലുണ്ട്. ഹവാലക്കേസിൽ കുടുങ്ങിയ െകാടുവള്ളി സ്വദേശിയെ രക്ഷിക്കാൻ ബി.ജെ.പി ജില്ല കമ്മിറ്റിക്ക് െകാടുവള്ളിയിലെ ലീഗുകാർ ഒരു കോടി രൂപ നൽകി.
അതേസമയം, മജീദിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതാണെന്നും അതിനാലാണ് പലതും വിളിച്ചു പറയുന്നതെന്നും െക.കെ.എ. ഖാദർ പ്രതികരിച്ചു. 2013ൽ കാരാട്ട് റസാഖ് ഉൾപ്പടെയുള്ളവരായിരുന്നു കൊടുവള്ളിയിലെ ലീഗ് നേതാക്കൾ. ആരോപണവുമായി ബന്ധപ്പെട്ട് ഏതേന്വഷണവും നടക്കട്ടെയെന്നും ഖാദർ കൂട്ടിച്ചേർത്തു. വലിയ വെളിപ്പെടുത്തലാണ് കോഴിശ്ശേരി മജീദിേൻറെതന്നും തന്നെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഉടൻ െപാലീസിൽ പരാതിനൽകുെമന്നും സി.പി.എം നേതാവ് െക. ബാബു പ്രതികരിച്ചു.
കോഴിക്കോട്: സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ. ബാബുവിനെ വധിക്കുന്നതിന് മുസ്ലിം ലീഗ് നേതാക്കൾ ഗൂഢാലോചന നടത്തി എന്ന യൂത്ത് ലീഗ് നേതാവിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് നേതാക്കൾ പങ്കാളിത്തം വഹിച്ചു നടത്തിയ ഹീനമായ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളാണ് മുസ്ലിം ലീഗിന്റെ തന്നെ നേതാവും കൊടുവള്ളി നഗരസഭ മുൻ കൗൺസിലറുമായ മജീദ് കോഴിശ്ശേരി മാധ്യമങ്ങളുടെ മുമ്പാകെ വെളിപ്പെടുത്തിയത്.
ലീഗ് നേതാക്കൾ പങ്കാളികളായി നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുകളെ സംബന്ധിച്ചും വെളിപ്പെടുത്തുന്നുണ്ട്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കൊടുവള്ളി: മുനിസിപ്പൽ മുസ്ലിം ലീഗിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സി.പി.എം ഗ്രൂപ്പ് രാഷ്ട്രീയത്തിെൻറ ഭാഗമായി സ്വയം രക്തസാക്ഷിത്വം ചമഞ്ഞ് ഏരിയ സെക്രട്ടറി സ്ഥാനം പിടിക്കാനുള്ള കെ. ബാബുവിെൻറയും കൂട്ടാളികളുടെയും തിരക്കഥയുടെ ഭാഗമാണെന്ന് മുനിസിപ്പൽ ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി.
കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിെൻറ പേരിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ച് തോൽപിച്ചതിന് പാർട്ടി പുറത്താക്കിയ ആളെ മുന്നിൽ നിർത്തി സി.പി.എം നടത്തുന്ന പൊറാട്ടുനാടകം കൊടുവള്ളിയിലെ പൊതുസമൂഹം തിരിച്ചറിയും.
അപവാദ പ്രചാരണങ്ങൾ നടത്തി പുകമറ സൃഷ്ടിക്കാനുള്ള സി.പി.എമ്മിലെ ഒരു വിഭാഗത്തിെൻറ ശ്രമങ്ങൾ വിലപ്പോവില്ലെന്നും ശക്തമായി നേരിടുമെന്നും കമ്മിറ്റി അറിയിച്ചു. യോഗം എ.പി. മജീദ് ഉദ്ഘാടനം ചെയ്തു.
വി.കെ. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.എ. കാദർ, അലി മാനിപുരം, വി.എ. റഹ്മാൻ, കെ.സി. മുഹമ്മദ്, പി. മുഹമ്മദ്, എടകണ്ടി നാസർ, ടി.പി. നാസർ, ശംസുദ്ദീൻ കളത്തിങ്ങൽ, സി.പി. ഫൈസൽ, എം. നസീഫ്, എൻ.കെ. മുഹമ്മദലി, ഒ.പി. മജീദ്, കാതർ നരൂക്കിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.