അ​ബ്ദു​റ​ഹീം, അ​രു​ൺ, ഷ​ബീ​ർ

സ്വര്‍ണക്കടത്ത്; യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു

കൊ​ടു​വ​ള്ളി: സ്വ​ര്‍ണ​ക്ക​ട​ത്ത് ക​സ്റ്റം​സി​ന് ഒ​റ്റി​ക്കൊ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ത്ത​ല​വ​ന്‍ മു​ക്കം മു​ര​ങ്ങം​പു​റാ​യി​ല്‍ ചു​ട​ല​ക്ക​ണ്ടി സി.​കെ. ഷ​ബീ​ർ (36), കു​ന്ദ​മം​ഗ​ലം വ​ര​ട്യാ​ക്കി​ൽ ചാ​ലി​പ്പു​റാ​യി​ൽ സി.​പി. അ​രു​ൺ (26), കൊ​ടു​വ​ള്ളി മാ​നി​പു​രം പ​ഠി​പ്പു​ര​ക്ക​ൽ അ​ബ്ദു​ൽ റ​ഹീം (36) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​വ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​പ്ര​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

സൗ​ദി​യി​ല്‍നി​ന്ന് എ​ത്തി​ച്ച അ​ര​ക്കി​ലോ​യോ​ളം സ്വ​ർ​ണം ക​ട​ത്തു​ന്ന വി​വ​രം ക​സ്റ്റം​സി​ന് ഒ​റ്റി​ക്കൊ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഓ​മ​ശ്ശേ​രി അ​മ്പ​ല​ക്ക​ണ്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​ഞ്ചം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഈ ​മാ​സം എ​ട്ടി​ന് രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ സം​ഘം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്നു. പൊ​ലീ​സി​ന്റെ നീ​ക്കം മ​ന​സ്സി​ലാ​ക്കി​യ ഷ​ബീ​ര്‍ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. അ​ന്വേ​ഷ​ണ സം​ഘം കൈ​മാ​റി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കോ​ട​ഞ്ചേ​രി ഭാ​ഗ​ത്തു​വെ​ച്ച് ശ​ബീ​റി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ടു​പേ​രെ കൂ​ടി പി​ടി​കൂ​ടി​യ​ത്.

ഷ​ബീ​റി​ന്റെ സ​ഹോ​ദ​ര​ന്‍ ഷ​ക്കീ​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് യു​വാ​വ് പൊ​ലീ​സി​ന് മൊ​ഴി ന​ല്‍കി​യി​രു​ന്നു.

സം​സാ​രി​ക്കാ​നെ​ന്ന വ്യാ​ജേ​നെ കാ​റി​ല്‍ ക​യ​റ്റു​ക​യും മു​ക്കം ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​വു​ക​യു​മാ​യി​രു​ന്നു. മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യാ​ണ് വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​തെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍കി. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ര്‍ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി.

Tags:    
News Summary - Gold smuggling-Three members of the gang who kidnapped the youth were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.