കൊടുവള്ളി: ഓമശ്ശേരി മർകന്റയിൽ കോഓപറേറ്റിവ് സൊസൈറ്റി സ്വന്തമായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 28ന് തിങ്കളാഴ്ച രാവിലെ 11ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സ്ട്രോങ് റൂം ഉദ്ഘാടനം അഡ്വ. പി.ടി.എ. റഹീം എം.എൽ.എയും നവീകരിച്ച സോഫ്റ്റ് വെയർ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എയും നിർവഹിക്കും.
ആയുർവേദ ഹോസ്പിറ്റൽ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബും ഓഡിറ്റോറിയം ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയയും നിർവഹിക്കും. ജില്ല സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ ബി. സുധ ആദ്യ നിക്ഷേപം സ്വീകരിക്കും.
താമരശ്ശേരി അസി. രജിസ്ട്രാർ (ജനറൽ) കെ. ഇസഡ്. വിനു മെംബർ റിലീഫ് ഫണ്ട് വിതരണം ചെയ്യും. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് ഒ.കെ. നാരായണൻ, ടി.വി. ഗിരീഷ്ബാബു, എം.എം. രജയ്, പി. വാസു, പി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.