കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവം തിങ്കളാഴ്ച തുടങ്ങും

കൊടുവള്ളി: ഉപജില്ല സ്കൂൾ കലോത്സവം എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച തുടങ്ങുമെന്ന് സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 60 വിദ്യാലയങ്ങളിൽനിന്ന് അയ്യായിരത്തോളം പ്രതിഭകൾ മാറ്റുരക്കും. എം.ജെ ഹയർ സെക്കൻഡറി സ്കൂൾ, ജി.എം.യു.പി സ്കൂൾ എളേറ്റിൽ, എ.എം.എൽ.പി സ്കൂൾ എളേറ്റിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഒരുക്കിയ ആറ് വേദികളിലാണ് മത്സരം.

ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.ഇ.ഒ സി.പി. അബ്ദുൽ ഖാദർ റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ, ജില്ല പഞ്ചായത്ത് മെംബർ പി.ടി.എം. ഷറഫുന്നിസ, ബ്ലോക്ക് മെംബർ ടി.എം. രാധാകൃഷ്ണൻ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വിനോദ്കുമാർ എന്നിവർ പങ്കെടുക്കും.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്യും. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ മുഖ്യാതിഥിയാകും. താമരശ്ശേരി ഡി.ഇ.ഒ കെ.ജി. മനോഹരൻ, എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പ്രൻസിപ്പൽ എം. മുഹമ്മദലി എന്നിവർ സമ്മാനദാനം നിർവഹിക്കും.

മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത്, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ എം. മുഹമ്മദലി, എ.ഇ.ഒ സി.പി. അബ്ദുൽ ഖാദർ, പി.ടി.എ പ്രസിഡന്റ് ബാബു കുടുക്കിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ നവനീത് മോഹൻ, പബ്ലിസിറ്റി കൺവീനർ മുജീബ് ചളിക്കോട്, പി.ടി.എ വൈസ് പ്രസിഡന്റ് സിദ്ദീഖ് മലബാരി, എം.എ. റഹൂഫ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Koduvalli sub district School Arts Festival will begin on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.