കെ.​എം. അ​ഷ്റ​ഫ്   സു​മ രാ​ജേ​ഷ്

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്; കെ.എം. അഷ്റഫ് പ്രസിഡന്റ്, സുമ രാജേഷ് വൈസ് പ്രസിഡന്റ്

കൊ​ടു​വ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​യി മു​സ്‍ലിം ലീ​ഗി​ലെ കെ.​എം. അ​ഷ്റ​ഫി​നെ​യും വൈ​സ് പ്ര​സി​ഡ​ന്റാ​യി കോ​ൺ​ഗ്ര​സി​ലെ സു​മ രാ​ജേ​ഷി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

മു​ൻ പ്ര​സി​ഡ​ന്റ് തോ​മ​സ് ബാ​ബു ക​ള​ത്തൂ​ർ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് കെ.​എം. അ​ഷ്റ​ഫി​ന്റെ പേ​ര് നി​ർ​ദേ​ശി​ക്കു​ക​യും സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി. സു​നീ​ർ പി​ന്താ​ങ്ങു​ക​യും ചെ​യ്തു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത 17 പേ​രി​ൽ 14 അം​ഗ​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ കെ.​എം. അ​ഷ്റ​ഫി​ന് ല​ഭി​ച്ചു. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സി.​പി.​എ​മ്മി​ലെ മെ​ഹ്റൂ​ഫി​ന് മൂ​ന്നു വോ​ട്ടു​ക​ളും ല​ഭി​ച്ചു.

കെ.​എം. അ​ഷ്റ​ഫ് പ​ര​പ്പ​ൻ​പൊ​യി​ൽ ഡി​വി​ഷ​ൻ പ്ര​തി​നി​ധി​യാ​ണ്. ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ കെ. ​രാ​ജീ​വ് വ​ര​ണാ​ധി​കാ​രി​യാ​യി. പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​എം. അ​ഷ്റ​ഫി​ന് വ​ര​ണാ​ധി​കാ​രി രാ​ജീ​വ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

തു​ട​ർ​ന്ന് ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ടി.​എം. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ. റ​സാ​ഖ്, എ. ​അ​ര​വി​ന്ദ​ൻ, ബാ​ബു പൈ​ക്കാ​ട്ടി​ൽ, ടി.​കെ. മു​ഹ​മ്മ​ദ്, വി.​എം. ഉ​മ​ർ, ചോ​ല​ക്ക​ര മു​ഹ​മ്മ​ദ്, നാ​സ​ർ എ​സ്റ്റേ​റ്റ്മു​ക്ക്, പി.​ടി.​എം. ഷ​റ​ഫു​ന്നീ​സ, അം​ബി​ക മം​ഗ​ല​ത്ത്, റം​സീ​ന ന​രി​ക്കു​നി, അ​ബ്ദു വെ​ള്ള​റ, ജെ.​ടി. അ​ബ്ദു​റ​ഹ്മാ​ൻ, അ​ല​ക്സ് തോ​മ​സ്, മു​ഹ​മ്മ​ദ് മോ​യ​ത്ത്, രാ​ഘ​വ​ൻ അ​ടു​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന വൈ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് കു​ന്ന​പ്പ​ള്ളി താ​മ​ര​ശ്ശേ​രി​യി​ൽ​നി​ന്ന് വി​ജ​യി​ച്ചു​വ​ന്ന കോ​ൺ​ഗ്ര​സി​ലെ സു​മ രാ​ജേ​ഷി​ന്റെ പേ​ര് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​പി. ഷ​ഹ​ന പി​ന്താ​ങ്ങി. 17ൽ 14 ​അം​ഗ​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ സു​മ രാ​ജേ​ഷി​ന് ല​ഭി​ച്ചു.

എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സി.​പി.​എ​മ്മി​ലെ കു​ട്ടി​യ​മ്മ മാ​ണി​ക്ക് മൂ​ന്നു വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. പ്ര​സി​ഡ​ന്റ് കെ.​എം. അ​ഷ്റ​ഫ് സു​മ രാ​ജേ​ഷി​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

അ​നു​മോ​ദ​ന യോ​ഗം കെ.​സി. അ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം. രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും കെ.​പി. സു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

യു.​ഡി.​എ​ഫ് മു​ന്ന​ണി ധാ​ര​ണ​പ്ര​കാ​രം പ്ര​സി​ഡ​ന്റ് തോ​മ​സ് ബാ​ബു ക​ള​ത്തൂ​ർ (കോ​ൺ​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്റ് സെ​ലീ​ന സി​ദ്ദീ​ഖ​ലി (മു​സ്‍ലിം ലീ​ഗ്), ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ എ​സ്.​പി. ഷ​ഹ​ന (മു​സ്‍ലിം ലീ​ഗ്) എ​ന്നി​വ​ർ ജ​നു​വ​രി നാ​ലി​നാ​ണ് സ്ഥാ​ന​ങ്ങ​ൾ രാ​ജി​വെ​ച്ച​ത്.

ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ ര​ണ്ടു വ​ർ​ഷം പ്ര​സി​ഡ​ന്റ് സ്ഥാ​നം കോ​ൺ​ഗ്ര​സി​നും തു​ട​ർ​ന്നു​ള്ള മൂ​ന്നു വ​ർ​ഷം മു​സ്‍ലിം ലീ​ഗി​നും ന​ൽ​ക​ണ​മെ​ന്ന ധാ​ര​ണ പ്ര​കാ​ര​മാ​യി​രു​ന്നു രാ​ജി. ഇ​നി തു​ട​ർ​ന്നു​ള്ള മൂ​ന്നു വ​ർ​ഷം വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നം കോ​ൺ​ഗ്ര​സി​നാ​ണ് ല​ഭി​ക്കു​ക.

ഇ​തി​ൽ സു​മ രാ​ജേ​ഷ് ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞ് കോ​ൺ​ഗ്ര​സി​ലെ മ​റ്റൊ​രു അം​ഗ​ത്തി​ന് കൈ​മാ​റ​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന​ക​ത്തെ ധാ​ര​ണ. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​നം തു​ട​ർ​ന്നു​ള്ള ര​ണ്ടു വ​ർ​ഷം കേ​ര​ള കോ​ൺ​ഗ്ര​സി​നും തു​ട​ർ​ന്നു​ള്ള അ​വ​സാ​ന ഒ​രു വ​ർ​ഷം കോ​ൺ​ഗ്ര​സി​നു​മാ​ണ് ല​ഭി​ക്കു​ക.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​നം കൂ​ട​ര​ഞ്ഞി ഡി​വി​ഷ​നി​ൽ​നി​ന്ന് വി​ജ​യി​ച്ച ഹെ​ല​ൻ ഫ്രാ​ൻ​സി​സി​നാ​ണ് ല​ഭി​ക്കു​ക. മ​റ്റു സ്ഥി​രം സ​മി​തി​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ല. 

Tags:    
News Summary - koduvally block panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.