കുടുംബശ്രീ ഇലക്ട്രോണിക്സ് ഉപകരണ നിർമാണ വിപണനരംഗത്തേക്ക്

കൊ​ടു​വ​ള്ളി: സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ച്ച് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ യൂ​നി​റ്റ് ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ നി​ർ​മാ​ണ വി​പ​ണ​ന രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ക്കു​ന്നു. മാ​നി​പു​രം 10ാം ഡി​വി​ഷ​നി​ലെ വാ​നി​ല അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ കു​ടും​ബ​ശ്രീ യൂ​നി​റ്റാ​ണ്പു​തി​യ​സം​രം​ഭ​ത്തി​ന്​ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. വി​രാ​ഗോ ടെ​ക് എ​ന്ന ബ്രാ​ൻ​ഡ്പേ​രി​ൽ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും വി​ത​ര​ണ​വു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.​ആ​ദ്യ​ഘ​ട്ട​ത്തി​ൽ സി.​സി ടി.​വി കാ​മ​റ​യു​ടെ അ​സം​ബ്ലി​ങ് യൂ​നി​റ്റാ​ണ് പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ന്ന​ത്.

നി​ല​വി​ൽ വി​പ​ണി​യി​ലു​ള്ള സി.​സി ടി.​വി കാ​മ​റ​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള കാ​മ​റ​യാ​ണ് ഇ​വി​ടെ​നി​ന്നും നി​ർ​മി​ക്കു​ന്ന​ത്. സി.​സി ടി.​വി ര​ണ്ട്, എം.​പി. മൂ​ന്ന്, നാ​ല്, അ​ഞ്ച്​ കാ​മ​റ​ക​ൾ, ഫി​ക്സ​ഡ് ലെ​ൻ​സ്, വേ​രി ഫോ​ക്ക​ൽ ലെ​ൻ​സ്, മോ​ട്ട​ർ റെ​യ്സ് ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള അ​ത്യാ​ധു​നി​ക കാ​മ​റ​ക​ളും നി​ർ​മി​ക്കു​ന്നു​ണ്ട്. നി​ല​വി​ലു​ള്ള ക​മ്പ​നി​ക​ൾ​ക്കും സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും വേ​ണ്ടി അ​വ​രു​ടെ ബ്രാ​ൻ​ഡി​ൽ​ത​ന്നെ യൂ​നി​റ്റി​ൽ​നി​ന്നും കാ​മ​റ​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും.

എ​ല്ലാ ആ​ക്സ​സ​റീ​സും മൊ​ത്ത വി​ല​യ്​​ക്ക് ന​ൽ​കു​ക​യും ചെ​യ്യും. സാ​ധ​ര​ണ രീ​തി​യി​ലു​ള്ള കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ളി​ൽ​നി​ന്നും വി​ഭി​ന്ന​മാ​യി​ട്ടു​ള്ള സം​രം​ഭ​മാ​ണി​തെ​ന്നും വീ​ട്ടി​ൽ​നി​ന്ന് നി​ർ​മി​ക്കു​ന്ന സം​വി​ധാ​ന​മാ​യ​തി​നാ​ൽ ഇ​പ്പോ​ൾ ല​ഭ്യ​മാ​യ മാ​ർ​ക്ക​റ്റ് വി​ല​യി​ൽ​നി​ന്നും കു​റ​ഞ്ഞ വി​ല​യ്​​ക്ക് വി​ൽ​പ​ന ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും സം​രം​ഭ​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ർ​മാ​ണ യൂ​നി​റ്റി‍െൻറ ഉ​ദ്ഘ​ട​നം ന​വം​ബ​ർ എ​ട്ടി​ന് രാ​വി​ലെ 10നു ​ന​ട​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ എ.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വി​മ​ല, സി.​ഡി.​എ​സ് അം​ഗം ആ​യി​ഷ, വാ​നി​ല കു​ടും​ബ​ശ്രീ സെ​ക്ര​ട്ട​റ ശ​മീ​ന, സി.​സി ടി.​വി അ​സം​ബ്ലി​ങ് സൂ​പ്പ​ർ​വൈ​സ​ർ അ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kudumbasree to Electronics equipment manufacturing and marketing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.