കൊടുവള്ളിക്കടുത്ത്​ വെണ്ണക്കാട്​ മദ്റസ ബസാറിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ചരക്ക്​ ലോറിയിച്ച് മറിഞ്ഞുണ്ടായ അപകടം

വെണ്ണക്കാട്ട്​ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ചരക്ക്​ ലോറിയിച്ച് മറിഞ്ഞു; ഡ്രൈവർക്ക്​ പരിക്ക്​

കൊടുവള്ളി: ദേശീയപാത 766 ൽ വെണ്ണക്കാട്ട് മദ്റസ ബസാറിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ചരക്ക് ലോറിയിച്ച് മറിഞ്ഞു. ബുധനാഴ്ച്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

കർണ്ണാടകയിൽ നിന്ന്​ കിഴങ്ങുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മദ്റസ ബസാറിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച് മറിയുകയായിരുന്നു.

ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ കർണ്ണാടക സ്വദേശിയായ ലോറി ഡ്രൈവറെ കോഴിക്കോട്​ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുവള്ളി പൊലീസ്​ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. മദ്റസ ബസാറിൽ വലിയ വളവുകളുള്ള ഈ ഭാഗം അപകട മേഖലയാണ്​.

Tags:    
News Summary - lorry hit behind another lorry parked at Vennakkad and overturned; Injury to driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.