ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും മെഡിക്കൽ ഓഫിസർ ഡോ.ടി.കെ. ആതിരക്ക്‌ നിയുക്ത എം.എൽ.എ ഡോ.എം.കെ. മുനീർ കൈമാറുന്നു

സ​ത്യ പ്ര​തി​ജ്ഞ​ക്കോ സ​ർ​ക്കാ​ർ ഫ​ണ്ടി​നോ കാ​ത്തു​നി​ൽ​ക്കാ​തെ കോവിഡ്​ പ്രതിരോധത്തിൽ എം.​കെ. മു​നീ​റിന്‍റെ ഇടപെടൽ

ഓ​മ​ശ്ശേ​രി: നിയുക്​ത എം.​എ​ൽ.​എ എം.​കെ. മു​നീ​ർ ഓ​മ​ശ്ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്​ ഇ​ൻ​സി​ന​റേ​റ്റ​റും ജ​ന​റേ​റ്റ​റും ന​ൽ​കി.

ആ​ശു​പ​ത്രി​യി​ലെ പ​രി​മി​തി കേ​ട്ട്​ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ര​ണ്ട്‌ കാ​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി ഡോ. ​എം.​കെ. മു​നീ​ർ മാ​തൃ​ക​യാ​യി. സ​ത്യ പ്ര​തി​ജ്ഞ​ക്കോ സ​ർ​ക്കാ​ർ ഫ​ണ്ടി​നോ കാ​ത്തു​നി​ൽ​ക്കാ​തെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കി ര​ണ്ട്‌ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

51000 രൂ​പ വി​ല​മ​തി​ക്കു​ന്ന തെ​ർ​മ​ൽ ഇ​ൻ​സു​ലേ​ഷ​നോ​ടു​കൂ​ടി​യ എ​ട്ടു മീ​റ്റ​ർ ഉ​യ​ര​വും മ​ണി​ക്കൂ​റി​ൽ 15 ലി​റ്റ​ർ ശേ​ഷി​യു​മു​ള്ള ഇ​ൻ​സി​ന​റേ​റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യു​ടെ ടെ​റ​സി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചു.

വൈ​ദ്യു​തി​യോ ഇ​ന്ധ​ന​മോ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന​മോ ആ​വ​ശ്യ​മി​ല്ല. മാ​സ്ക്‌, ഗ്ലൗ​സ്‌, പി.​പി.​ഇ കി​റ്റ്‌ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷം ഇ​ൻ​സി​ന​റേ​റ്റ​ർ വ​ഴി സു​ര​ക്ഷി​ത​മാ​യി സം​സ്​​ക​രി​ക്കാ​ൻ ക​ഴി​യും. ഇ​തി​നു പു​റ​മെ 15 പ​ൾ​സ്‌ ഓ​ക്സി മീ​റ്റ​റു​ക​ളും വൈ​റ്റ​മി​ൻ, കാ​ൽ​സ്യം ഗു​ളി​ക​ക​ളു​ൾ​പ്പെ​ടെ ഔ​ഷ​ധ​ങ്ങ​ള​ട​ങ്ങി​യ കി​റ്റും ഡോ. ​മു​നീ​ർ എ​ഫ്‌.​എ​ച്ച്‌.​സി​ക്കു കൈ​മാ​റി.

ഓ​മ​ശ്ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ൻ​സി​ന​റേ​റ്റ​ർ പ്ര​വ​ർ​ത്ത​നം ഡോ.​എം.​കെ. മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം യൂ​നു​സ്‌ അ​മ്പ​ല​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​ടി.​കെ.​ആ​തി​ര ഡോ. ​എം.​കെ.​മു​നീ​റി​ന്​ ഉ​പ​ഹാ​രം ന​ൽ​കി.

ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ നാ​സ​ർ എ​സ്​​റ്റേ​റ്റ്‌ മു​ക്ക്‌, ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തം​ഗം എ​സ്‌.​പി. ഷ​ഹ​ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഒ.​പി. സു​ഹ​റ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ.​കെ. അ​ബ്​​ദു​ല്ല​ക്കു​ട്ടി, കെ.​പി. അ​ഹമ്മ​ദ്‌ കു​ട്ടി മാ​സ്​​റ്റ​ർ, പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ​മാ​രാ​യ കെ. ​ആ​ന​ന്ദ​കൃ​ഷ്ണ​ൻ, പി.​കെ. ഗം​ഗാ​ധ​ര​ൻ, ഫാ​ത്തി​മ അ​ബു, സൈ​നു​ദ്ദീ​ൻ കൊ​ള​ത്ത​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി ദീ​പു രാ​ജു, യു.​കെ. അ​ബു ഹാ​ജി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ൻ​റ്​ പി.​വി. അ​ബ്​​ദു​ൽ റ​ഹ്മാ​ൻ, ‌പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ​മാ​രാ​യ എം. ​ഷീ​ജ, കെ. ​ക​രു​ണാ​ക​ര​ൻ, അ​ശോ​ക​ൻ പു​ന​ത്തി​ൽ, മൂ​സ നെ​ടി​യ​ട​ത്ത്‌, പി. ​ഇ​ബ്രാ​ഹീം ഹാ​ജി, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്‌ അ​സി.​എ​ൻ​ജി​നീ​യ​ർ ടി. ​അ​ശ്വി​നി, യു.​കെ. ഹു​സൈ​ൻ, പി.​കെ. അ​ഹ​മ്മ​ദ്‌ കു​ട്ടി ഹാ​ജി, സി.​പി. ഉ​ണ്ണി മോ​യി, കെ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്‌ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ സി.​ടി. ഗ​ണേ​ഷ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.