കൊടുവള്ളി: പഴയ ബൈക്ക് മോഷണം നടത്തി വിൽപന നടത്തുന്ന രണ്ടു യുവാക്കൾ കൊടുവള്ളി പൊലീസ് പിടിയിലായി. മാവൂർ പെരുവയൽ കോനോരമ്പത്ത് വീട്ടിൽ അജ്മൽ ഷാനു (23), പെരുവയൽ മുതലക്കുണ്ട് നിലം മുഹമ്മദ് അർഷിദ് (21) എന്നിവരാണ് പിടിയിലായത്. എസ്.എച്ച്.ഒ സി. ഷാജു, എസ്.ഐ ബിജുരാജ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഇരുവരെയും പിടികൂടുന്നത്.
ഏപ്രിൽ 26ന് പുലർച്ച മൂന്നോടെ സൗത്ത് കൊടുവള്ളിയിലെ ഹൈഡ്രോ പവർ എൻജിനീയറിങ് വർക്സ് എന്ന സ്ഥാപനത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഗുഡ്സ് വാഹനത്തിൽ കയറ്റിയാണ് ബൈക്ക് കടത്തിക്കൊണ്ടുപോയത്.
പരാതിക്കാരനായ ജിതിൻ കുമാർ സമീപത്തെ സി.സി.ടി.വി ദൃശ്യം ശേഖരിച്ചു പൊലീസിന് കൈമാറിയിരുന്നു. പഴക്കമുള്ള ബൈക്കുകളാണ് ഇവർ മോഷണത്തിന് തിരഞ്ഞെടുക്കുന്നത്. ഉടമകൾ പരാതി നൽകി അന്വേഷിച്ച് വരില്ലെന്ന ബോധ്യത്തിലാണ് ഈ മോഷണ രീതി പതിവാക്കിയത്. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.