കൊടുവള്ളി: കഴിഞ്ഞ അധ്യയന വർഷത്തിലെ രണ്ടാം ദിനത്തിൽ സ്കൂളിലേക്കുള്ള യാത്രക്കിടെ റോഡരികിലെ മരക്കൊമ്പ് പൊട്ടി ബൈക്കിന് മുകളിലേക്ക് വീണ് ഉള്ള്യേരി എ.യു.പി സ്കൂൾ അധ്യാപകൻ മടവൂർ സ്വദേശി മുഹമ്മദ് ശരീഫിന് ദാരുണാന്ത്യം സംഭവിച്ചിട്ട് ഒരു വർഷം പൂർത്തിയായെങ്കിലും അർഹമായ സർക്കാർ സഹായങ്ങൾ കുടുംബത്തിന് ലഭ്യമായില്ലെന്ന് ശരീഫ് കുടുംബ സഹായസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജൂൺ രണ്ടിന് രാവിലെ നന്മണ്ടയിലെ അമ്പലപൊയിലിൽ റോഡരികിലെ ഉണങ്ങിയ മരക്കൊമ്പ് ബൈക്കിന് മുകളിലേക്ക് വീണ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരിക്കാനിടയായത്.
അധികൃതരുടെ അനാസ്ഥമൂലം ജീവൻ പൊലിയേണ്ടിവന്ന മുഹമ്മദ് ശരീഫിന്റെ കുടുംബത്തിന് സഹായം ലഭ്യമാക്കുന്നതിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാവണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ടി.കെ. അബൂബക്കർ, ഖാസിം കുന്നത്ത്, ടി.എ. ഹമീദ് മടവൂർ, ഫൈസൽ ഫൈസി മടവൂർ, മുനീർ പുതുക്കുടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.