കൊടുവള്ളിയിലെ വിമതശല്യം: സ്ഥാനാർഥിയെ മുസ്​ലിം ലീഗ് സസ്പെൻഡ്​ ചെയ്​തു

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ൽ 12 ക​രീ​റ്റി​പ്പ​റ​മ്പ് വെ​സ്​​റ്റ്​ ഡി​വി​ഷ​നി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന മു​ൻ കൗ​ൺ​സി​ല​റാ​യ യു.​വി. സാ​ഹി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്പെ​ൻ​ഡ്​ ചെ​യ്​​ത​താ​യി മു​സ്​​ലിം​ലീ​ഗ് ന​ഗ​ര​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മു​ഹ​മ്മ​ദ് അ​റി​യി​ച്ചു. വി​മ​ത സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ മു​സ്​​ലിം​ലീ​ഗ് ക​മ്മി​റ്റി ബു​ധ​നാ​ഴ്​​ച സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന​​ക​ത്ത് ന​ൽ​കി​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും വി​മ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഇ​വി​ടെ യു.​ഡി.​എ​ഫി​െൻറ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സി​ലെ സി.​കെ. ജ​ലീ​ലാ​ണ്. ഉ​നൈ​സ് ക​രീ​റ്റി​പ്പ​റ​മ്പാ​ണ് എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വി​ടെ ഒ​രു വി​ഭാ​ഗം പ്രാ​ദേ​ശി​ക ലീ​ഗ് നേ​തൃ​ത്വം സാ​ഹി​ക്കൊ​പ്പ​മാ​ണ്. പ്രാ​ദേ​ശി​ക വി​കാ​രം മാ​നി​ക്കാ​തെ​യാ​ണ് ഡി​വി​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

20 പ്രാ​വി​ൽ ഡി​വി​ഷ​നി​ലും വി​മ​ത സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കെ.​സി. ആ​യി​ശ ഷ​ഹ്​​നി​ദ​യാ​ണ് യു.​ഡി.​എ​ഫി​െൻറ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി.

മു​സ്​​ലിം ലീ​ഗി​െൻറ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ന്ന ഷ​ഹ​നാ​സ് പാ​ടി​പ്പ​റ്റ​ക്കൊ​പ്പ​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.