കൊടുവള്ളി: ടൗണിൽ സ്വർണം ഗാരൻറി ആഭരണങ്ങൾ വിൽപന നടത്തുന്ന കട കുത്തിത്തുറന്ന് മോഷണം. വടക്കം വീട്ടിൽ രാജീവെൻറ ഉടമസ്ഥതയിലുള്ള ബേബി ഗോൾഡ് ആൻഡ് ഗാരൻറി ഗോൾഡ് ആഭരണ കടയിലാണ് മോഷണം. 60 ഗ്രാം സ്വർണവും 25,000 രൂപയും മൂന്നര ലക്ഷത്തോളം വിലവരുന്ന സ്വർണം പൂശിയ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ചയാണ് മോഷണമെന്നാണ് സംശയം. പിൻവശത്തെ രണ്ട് ചുമരുകൾ കുത്തി കല്ലുകൾ ഇളക്കിമാറ്റിയാണ് അകത്തുകടന്നത്. ഈ ഭാഗം കാടുമൂടിയ നിലയിലാണ്. ഒരു കടയുടെ മുൻവശത്ത് നിർത്തിയിട്ട ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ രാജീവൻ കടയുടെ ഷട്ടർ തുറന്ന് അകത്തുകടന്നപ്പോഴാണ് മോഷണം അറിയുന്നത്.കൊടുവള്ളി പൊലീസിൽ പരാതി നൽകി.സി.ഐ ചന്ദ്രമോഹെൻറയും എസ്.ഐ സായുജ് കുമാറിെൻറയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
കഴിഞ്ഞ ജനുവരി ഒമ്പതിന് കൊടുവള്ളി മാർക്കറ്റ് റോഡിലെ കരുവൻ പൊയിൽ സ്വദേശി മുഹമ്മദിെൻറ ഉടമസ്ഥതയിലുള്ള കീർത്തി ജ്വല്ലറിയുടെ ഷട്ടറിെൻറ രണ്ട് പൂട്ടും തകർത്ത് മോഷണശ്രമം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.