കൊടുവളളി: മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ കക്കൂസ് ടാങ്ക്പൊട്ടി ഒലിച്ച് ദുർഗന്ധം വമിക്കുന്നത് തടയാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപടികളുമായി രംഗത്ത്. ടാങ്ക് പൊട്ടിയതിനെ തുടർന്ന് കക്കൂസ് മാലിന്യം ടൗണിലേക്ക് മഴയിൽ ഒഴുകിയെത്തുന്നത് സംബന്ധിച്ച് 'മാധ്യമം' ശനിയാഴ്ച വാർത്ത നൽകിയിരുന്നു.
ഇതോടെയാണ് അധികൃതർ അടിയന്തര നടപടികളുമായി രംഗത്തു വന്നത്. ശനിയാഴ്ച കലക്ടറേറ്റിൽ നടന്ന ജില്ല വികസന സമിതി യോഗത്തിൽ വിഷയം ഡോ. എം.കെ. മുനീർ എം.എൽ.എ ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു. കൊടുവള്ളി നഗരസഭ ഹെൽത്ത് വിഭാഗവും പരിഹാര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച നടന്ന ബ്ലോക്ക് ഭരണസമിതി യോഗത്തിൽ ഇടതു പക്ഷ അംഗങ്ങൾ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്ഥലം സന്ദർശിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അടിയന്തര നടപടി കൈക്കൊള്ളാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ
കക്കൂസ് ടാങ്കിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ലീക്ക് അടച്ച്ശുചീകരിക്കും. തുടർന്ന് പരിശോധന നടത്തി പുതിയ കക്കൂസ് ടാങ്ക് നിർമിക്കാനാണ് തീരുമാനമെന്ന് അസി.എൻജിനീയർ വിജയലക്ഷ്മി മാധ്യമത്തോട് പറഞ്ഞു. സിവിൽ സ്റ്റേഷൻ കെട്ടിടത്തിെൻറ പിറകു വശത്താണ് കക്കൂസ് ടാങ്ക് സ്ഥാപിച്ചിട്ടുള്ളത്.
ടാങ്കിെൻറ കോൺക്രീറ്റ് സ്ലാബ് പൊട്ടിയതോടെ കക്കൂസ് ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകുകയാണ്. ചെറിയ മഴക്ക് പോലും കക്കൂസ് ടാങ്കിലെ മലിനജലം സിവിൽ സ്റ്റേഷൻ മുൻ വശത്തെ കവാടത്തിലേക്ക് ഒലിച്ചെത്തി റോഡിലൂടെ ദേശീയപാത വഴി കൊടുവള്ളി ടൗൺ ഒന്നാകെ പരക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.