കൊടുവള്ളി: കിഡ്നി രോഗം പിടിപെട്ട് തുടർ ചികിത്സയും ഡയാലിസിസും ചെയ്യാൻ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക് തണലായി കൊടുവള്ളിയിൽ ആരംഭിച്ച 'തണൽ' ഡയാലിസിസ് സെൻറർ രണ്ടാം വർഷത്തിലേക്ക്. പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹായങ്ങളുമായി കരുണവറ്റാത്തവർ തണലിൽ ഒത്തുകൂടി. പൊതുജനങ്ങൾക്ക് തണലിെൻറ പ്രവർത്തനം കാണുവാനായിട്ടാണ് ഒരു ദിവസം നീണ്ടുനിന്ന തണൽ സംഗമം നടത്തിയത്.
ഡോ. ഇദ്രീസ് ചെയർമാനായുള്ള വടകരയിലെ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിെൻറ കീഴിലാണ് കൊടുവള്ളി സിറാജ് ബൈപാസ് റോഡിലെ സിറാജ് കെട്ടിടത്തിൽ 1500 സ്ക്വയർ ഫീറ്റിൽ 10 ബെഡുകളോടുകൂടിയ ആധുനിക സൗകര്യങ്ങളോടെ ഡയാലിസിസ് സെൻറർ ഒരുക്കിയിട്ടുള്ളത്.60 രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ദിവസവും രണ്ടു ഷിഫ്റ്റുകളിലായി നാൽപതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തു വരുന്നുണ്ട്.
ഒരു വർഷത്തിനിടെ 4000 പേർക്ക് ഡയാലിസിസ് ചെയ്തുകഴിഞ്ഞു. ഇനിയും എൺപതോളം രോഗികൾ ഡയാലിസിസ് ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. അതിനായി മൂന്നാമതൊരു ഷിഫ്റ്റ് കൂടി തുടങ്ങാനുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണ്.സംഗമം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗൾഫ് നാടുകളിലെ വിവിധ കമ്മിറ്റികൾ നൽകിയ ഫണ്ടുകൾ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഏറ്റുവാങ്ങി. ഒ.ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ വി.എം. ഉമ്മർ മുഖ്യാതിഥിയായി.ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, നഗരസഭ ചെയർപേഴ്സൺ ശരീഫ കണ്ണാടി പോയിൽ, ടെക്സ്റ്റൈൽസ് കോർപറേഷൻ ചെയർമാൻ യൂസുഫ് പന്നൂർ, മൈജി ചെയർമാൻ എ.കെ. ഷാജി, ശിഹാബ് നെല്ലാംകണ്ടി, എ.പി. മജീദ്, കെ. ബാബു, കാരാട്ട് ഫൈസൽ, സി.പി. നാസർ കോയ തങ്ങൾ, യു.കെ. ലത്തീഫ്, മുസ്ലിയാർ ബഷീർ റഹ്മാനി, പി.വി. ബഷീർ, ടി.വി. സലീം, പി.വി. ബഷീർ റിയാദ്, ടി.കെ. മുഹമ്മദ്, ഒ.പി.ഐ. കോയ, എം. ഫെസൽ, ഒ.പി. സലീം, എ.പി.സി. ലൈസ്, അഷറഫ് വാവാട്, പി.ടി.എ. ലത്തീഫ്, കെ. സുരേന്ദ്രൻ, കെ.കെ. സുബൈർ, ഇ.കെ. മുഹമ്മദ്, ഷസു എന്നിവർ സംസാരിച്ചു. തങ്ങൾസ് മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.പി. റഷീദ് സ്വാഗതവും കെ.ടി. ഫിറോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.