കൊടുവള്ളി: ദേശീയപാതയിൽ പാലക്കുറ്റി അങ്ങാടിയിലെ റോഡിലേക്ക് വളർന്ന തണൽമരം വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. പാലക്കുറ്റി എ.എം എൽ.പി സ്കൂൾ കവാടത്തിന് അരികിലുള്ള തണൽ മരത്തിന്റെ വലിയ ശിഖരമാണ് ഭിഷണി.
ബുധനാഴ്ച രാത്രിയിൽ മരംകയറ്റിവന്ന ലോറി കൊമ്പിൽ തട്ടിയതിനാൽ നിയന്ത്രണം വിടുകയും മരം ബന്ധിച്ച കയർപൊട്ടുകയും ചെയ്തിരുന്നു. ലോറി ഭാഗ്യം കൊണ്ട് മാത്രമാണ് മറിയാതിരുന്നത്. സമീപത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തണൽമരത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മാസങ്ങൾക്കുമുമ്പ് മരം കയറ്റിവന്ന ലോറി ഈ മരത്തിൽ ഇടിക്കുകയും ലോറിയിൽ നിന്നും മരത്തടികൾ റോഡിൽ വീഴുകയും ചെയ്തിരുന്നു. ഈ സമയത്ത് റോഡിൽ തിരക്ക് ഇല്ലാത്തതിനാൽ അപകടം ഒഴിവാകുകയായിരുന്നു. റോഡിലേക്ക് താഴ്ന്നു കിടക്കുന്ന ഈ മരത്തിന്റെ കൊമ്പ് മുറിച്ചുമാറ്റാൻ നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും അതികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.