ആലപ്പുറായിൽ അദ്നാന്​ എരഞ്ഞോണ മുസ്​ലിം ലീഗ് കമ്മിറ്റി ഉപഹാരം നൽകുന്നു

പൂനൂർ പുഴയിൽ മുങ്ങിത്താഴ്ന്ന യുവാവിന് പന്ത്രണ്ടുകാരനിലൂടെ പുനർജന്മം

കൊടുവള്ളി: പൂനൂർ പുഴയിൽ എരഞ്ഞോണ കടവിൽ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിച്ചത്​ 12കാരൻ. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. എരഞ്ഞോണയിലുള്ള ബന്ധുവീട്ടിൽ വിരുന്നിനെത്തിയ തൃക്കരിപ്പൂർ സ്വദേശിയായ സിദ്ദീഖ് (35) കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു. ഒഴുക്കുള്ള പുഴയിലെ കുഴിയിൽ സിദ്ദീഖ് മുങ്ങിത്താഴ്ന്നു. ഇത് കണ്ട എരേരക്കൽ അബ്​ദുൽ ഗഫൂറി​െൻറ മകൻ ആലപ്പുറായിൽ അദ്നാൻ എന്ന അനുമോൻ (12) പുഴയിലേക്ക് എടുത്തുചാടി മരണമുഖം കണ്ട സിദ്ദീഖിനെ രക്ഷപ്പെടുത്തുകയായിരുന്നു.

പുഴയിലെത്തിയ പരിസരവാസിയായ ഷഫീഖി​െൻറ സഹായത്തോടെ കരക്കെത്തിച്ചു. കൂട്ടുകാർക്കൊപ്പം സ്ഥിരമായി പുഴയിൽ കുളിക്കാനെത്തുന്ന അദ്നാ െൻറ പുഴയുടെ ഒഴുക്കിനെ കുറിച്ചുള്ള അറിവും മനോധൈര്യവുമാണ് സിദ്ദീഖി​െൻറ ജീവൻ രക്ഷിക്കാനായത്. പരപ്പൻപൊയിൽ നുസ്റത്ത് ഹൈസ്കൂൾ ഏഴാം തരം വിദ്യാർഥിയാണ് അദ്നാൻ. എരഞ്ഞോണ മുസ്​ലിം ലീഗ് കമ്മിറ്റി ഇരുവരെയും അനുമോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.