കൊടുവള്ളിയിൽ യു.ഡി.എഫിന് മിന്നുന്ന ജയം

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ൽ യു.​ഡി.​എ​ഫി​ന് മി​ന്നു​ന്ന ജ​യം. 25 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് ഭ​ര​ണം നി​ല​നി​ർ​ത്തി​യ​ത്. എ​ൽ.​ഡി.​എ​ഫ് പ​ത്ത് സീ​റ്റി​ൽ മാ​ത്ര​മൊ​തു​ങ്ങി. സ്വ​ത​ന്ത്ര​നാ​യി ജ​ന​വി​ധി നേ​ടി​യ ഫൈ​സ​ൽ കാ​രാ​ട്ടും വി​ജ​യി​ച്ചു ക​യ​റി. യു.​ഡി.​എ​ഫി​ൽ മു​സ്​​ലിം​ലീ​ഗ് 19, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഒ​ന്ന്, കോ​ൺ​ഗ്ര​സ് അ​ഞ്ച്, എ​ൽ.​ഡി.​എ​ഫി​ൽ സി.​പി.​എം ഏ​ഴ്, ഐ.​എ​ൻ.​എ​ൽ - ര​ണ്ട്, ജ​ന​താ​ദ​ൾ -എ​സ് ഒ​ന്ന്, സ്വ​ത​ന്ത്ര​ൻ ഒ​ന്ന് സീ​റ്റു​ക​ൾ നേ​ടി. ഒ​ന്നി​നൊ​ന്നാ​യി എ​ൽ.​ഡി.​എ​ഫി​ലെ പ്ര​മു​ഖ​രെ​ല്ലാം തോ​റ്റ​മ്പി​യ​തോ​ടെ എ​ൽ.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ മ്ലാ​ന​ത നി​റ​ഞ്ഞു.

വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ കാ​രാ​ട്ട് ഫൈ​സ​ലും മു​സ്​​ലിം​ലീ​ഗി​ൽ നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്തി​ട്ടും പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ​രി​ച്ച എ.​പി. മ​ജീ​ദും വി​ജ​യി​ച്ചു​ക​യ​റി. പാ​ർ​ട്ടി ചി​ഹ്ന​മി​ല്ലാ​തെ സ്വ​ത​ന്ത്ര​നാ​യി പ​ന്ത് അ​ട​യാ​ള​ത്തി​ൽ മ​ത്സ​രി​ച്ച എ.​പി. മ​ജീ​ദ് 104 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. ഐ.​എ​ൻ.​എ​ല്ലി​െൻറ സീ​റ്റി​ൽ കെ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​റാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത്. എ​ൽ.​ഡി.​എ​ഫും എ​സ്.​ഡി.​പി.​ഐ​യും സ്ഥാ​നാ​ർ​ഥി​യെ മ​ര​വി​പ്പി​ച്ച് സ്വ​ത​ന്ത്ര​നാ​യ പൊ​യി​ൽ ശി​ഹാ​ബി​നെ പി​ന്തു​ണ​ക്കു​ക​യാ​യി​രു​ന്നു.

12 ക​രീ​റ്റി​പ​റ​മ്പ് വെ​സ്​​റ്റ്​ ഡി​വി​ഷ​നി​ൽ എ​ൽ.​ഡി.​എ​ഫി​ലെ ഉ​നൈ​സ് ക​രീ​റ്റി​പ​റ​മ്പ്​ ജ​യി​ച്ചു. കോ​ൺ​ഗ്ര​സി​ലെ സി.​കെ. ജ​ലീ​ൽ 199 വോ​ട്ട് നേ​ടി മൂ​ന്നാ​മ​താ​യ​പ്പോ​ൾ മു​സ്​​ലിം​ലീ​ഗ് നേ​തൃ​ത്വ​ത്തി​െൻറ തീ​രു​മാ​നം മാ​നി​ക്കാ​തെ വി​മ​ത​നാ​യ യു.​വി. സാ​ഹി 391 വോ​ട്ട് നേ​ടി. 15 ചു​ണ്ട​പ്പു​റ​ത്ത്

സി.​പി.​എ​മ്മും ഐ.​എ​ൻ.​എ​ല്ലും ത​ള്ളി​പ്പ​റ​ഞ്ഞ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ക​സ്​​റ്റം​സ് ചോ​ദ്യം​ചെ​യ്ത ഫൈ​സ​ൽ കാ​രാ​ട്ട് 73 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. എ​ൽ.​ഡി.​എ​ഫി​െൻറ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി ഒ.​പി. റ​ഷീ​ദാ​യി​രു​ന്നു. റ​ഷീ​ദി​നാ​യി എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നി​ല്ല. ഒ​റ്റ വോ​ട്ട് പോ​ലും റ​ഷീ​ദി​ന് പി​ടി​ക്കാ​നാ​യി​ല്ല.

എ​ൽ.​ഡി.​എ​ഫ് മു​ൻ​സി​പ്പ​ൽ ജ​ന.​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​കെ.​എ. ഖാ​ദ​റി​നെ​യാ​ണ് ഫൈ​സ​ൽ തോ​ൽ​പി​ച്ച​ത്. വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​യു​മേ​ന്തി ഫൈ​സ​ലി​നൊ​പ്പം അ​ണി​നി​ര​ന്ന​തോ​ടെ ഇ​ട​തു​പ​ക്ഷം ഫൈ​സ​ലി​ന് ന​ൽ​കി​യ പി​ന്തു​ണ മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നു. 18 ക​രു​വ​ൻ​പൊ​യി​ൽ ഈ​സ്​​റ്റി​ൽ കേ​ര​ള സെ​റാ​മി​ക് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ വാ​യോ​ളി മു​ഹ​മ്മ​ദ്

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​യാ​യ ടി.​കെ.​പി. അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 20 പ്രാ​വി​ൽ ഡി​വി​ഷ​നി​ൽ കെ.​സി. ആ​യി​ശ ഷ​ഹ്​​നി​ദ യു.​ഡി.​എ​ഫി​ൽ വി​ജ​യി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യ കാ​രാ​ട്ട് റ​സാ​ഖ്, പി.​ടി.​എ റ​ഹീം എ​ന്നി​വ​രു​ടെ അ​ഭി​മാ​ന പോ​രാ​ട്ട​മാ​യി​രു​ന്ന 25 മോ​ഡേ​ൺ ബ​സാ​റി​ൽ ഐ.​എ​ൻ.​എ​ൽ നേ​താ​വും കൗ​ൺ​സി​ല​റു​മാ​യ ഇ.​സി. മു​ഹ​മ്മ​ദ് പ​രാ​ജ​യ​പ്പെ​ട്ടു. യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച പി.​കെ. സു​ബൈ​റാ​ണ് വി​ജ​യി​ച്ച​ത്.

പി.​ടി.​എ റ​ഹീ​മി​െൻറ ഭാ​ര്യ​യാ​യി​രു​ന്നു നേ​ര​ത്തേ കൗ​ൺ​സി​ല​ർ ആ​യി​രു​ന്ന​ത്. 29 കൊ​ടു​വ​ള്ളി നോ​ർ​ത്തി​ൽ കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് അം​ഗ​മാ​യ എ​ൽ.​ഡി.​എ​ഫി​ലെ റ​സി​യ ഇ​ബ്രാ​ഹീ​മും പ​രാ​ജ​യ​പ്പെ​ട്ടു. 31-പാ​ല​ക്കു​റ്റി​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​രു​ന്ന ശ​രീ​ഫ ക​ണ്ണാ​ടി​പ്പൊ​യി​ലും 34 വാ​വാ​ട് സെൻറ​റി​ൽ കെ. ​ശി​വ​ദാ​സ​നും യു.​ഡി.​എ​ഫി​ൽ വി​ജ​യി​ച്ചു​ക​യ​റി.

യു.​ഡി.​എ​ഫ് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ​രി​ച്ച വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഇ​ത്ത​വ​ണ കൊ​ടു​വ​ള്ളി​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നു. 27 പ​റ​മ്പ​ത്ത്കാ​വി​ൽ എ​ള​ങ്ങോ​ട്ടി​ൽ ഹ​സീ​ന 47 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൽ.​ജെ.​ഡി​യു​ടെ സി​ന്ധു സു​നി​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ കാ​രാ​ട്ട് ഫൈ​സ​ലാ​യി​രു​ന്നു ഈ ​വാ​ർ​ഡി​ൽ​നി​ന്നും വി​ജ​യി​ച്ച​ത്. യു.​ഡി.​എ​ഫു​മാ​യു​ള്ള

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ സ​ഹ​ക​ര​ണം കൊ​ടു​വ​ള്ളി​യി​ൽ യു.​ഡി.​എ​ഫി​െൻറ വി​ജ​യ​ത്തി​ന് ആ​ക്കം കൂ​ട്ടി. പാ​ർ​ട്ടി​ക്ക് വോ​ട്ടു​ക​ളു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം യു.​ഡി.​എ​ഫി​ന് നേ​ട്ടം കൈ​വ​രി​ക്കാ​നാ​യി. ന​ഗ​ര​സ​ഭ​യി​ൽ ആ​ദ്യ​മാ​യി ജ​ന​താ​ദ​ൾ എ​സി​നും ഇ​ത്ത​വ​ണ സീ​റ്റ് നേ​ടാ​നാ​യി. 17 ചു​ള്ളി​യാ​ട് മു​ക്ക് ഡി​വി​ഷ​നി​ൽ​നി​ന്നും ആ​യി​ശ അ​ബ്​​ദു​ല്ല​യാ​ണ് വി​ജ​യി​ച്ച​ത്. എ​ൽ.​ഡി.​എ​ഫി​െൻറ ​ൈക​യി​ലു​ണ്ടാ​യി​രു​ന്ന 10 ഡി​വി​ഷ​നു​ക​ൾ യു.​ഡി.​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു. എ​ൽ.​ഡി.​എ​ഫ് നാ​ലു സീ​റ്റു​ക​ളും തി​രി​ച്ചു​പി​ടി​ച്ചു.

Tags:    
News Summary - UDF wins in Koduvalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.