കൂ​ളി​മാ​ട് -മ​ണാ​ശ്ശേ​രി റോ​ഡി​ൽ ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്‍ക​ര​മാ​യ ഭാ​ഗം

മൂ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​വൃ​ത്തി​യി​ല്ല; കൂ​ളി​മാ​ട് വ​യ​ൽ ഭാ​ഗ​ത്ത് ദു​രി​ത യാ​ത്ര

കൂ​ളി​മാ​ട്: തി​ര​ക്കേ​റി​യ കൂ​ളി​മാ​ട് -പു​ൽ​പ​റ​മ്പ് റോ​ഡി​ൽ കൂ​ളി​മാ​ട് വ​യ​ൽ ഭാ​ഗ​ത്തെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി നീ​ളു​ന്ന​ത് ദു​രി​ത​മാ​കു​ന്നു. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് നാ​ലു​കോ​ടി അ​നു​വ​ദി​ച്ച് മൂ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​വൃ​ത്തി തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. ഒ​രേ​സ​മ​യം ഇ​രു ഭാ​ഗ​ത്തു​നി​ന്ന് ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ൽ സൈ​ഡ് കൊ​ടു​ക്കാ​ൻ പോ​ലും സ്ഥ​ല​മി​ല്ല. റോ​ഡി​ന്റെ ഇ​രു​ഭാ​ഗ​ത്തും മ​ണ്ണി​ട്ടി​രു​ന്നെ​ങ്കി​ലും മ​ഴ പെ​യ്ത​തോ​ടെ ച​ളി​മ​യ​മാ​ണ്.

കൂ​ളി​മാ​ട് അ​ങ്ങാ​ടി മു​ത​ൽ അ​മ്പ​ല​പ്പ​റ്റ് വ​രെ​യു​ള്ള വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. അ​മ്പ​ല​പ്പ​റ്റ് മു​ത​ൽ പു​ൽ​പ​റ​മ്പ് വ​രെ 2019ൽ ​മൂ​ന്ന​ര കോ​ടി രൂ​പ മു​ട​ക്കി ന​വീ​ക​രി​ച്ചി​രു​ന്നു. ശേ​ഷി​ക്കു​ന്ന കൂ​ളി​മാ​ട് അ​ങ്ങാ​ടി മു​ത​ൽ അ​മ്പ​ല​പ്പ​റ്റ് വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ശോ​ച്യാ​വ​സ്ഥ​യി​ലാ​യ​ത്. 2021 ജ​നു​വ​രി​യി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലാ​ണ് റോ​ഡി​ന് നാ​ലു​കോ​ടി അ​നു​വ​ദി​ച്ച​ത്. റോ​ഡി​ന്റെ ഇ​രു ഭാ​ഗ​വും ഏ​ഴ​ര മീ​റ്റ​ർ വീ​തം സ്ഥ​ലം ഏ​റ്റെ​ടു​ത്ത് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കാ​നും സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​മാ​ണ് നാ​ല് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.

റോ​ഡി​ന്റെ ഇ​രു​വ​ശ​ത്തു​മു​ള്ള വ​യ​ൽ ഭാ​ഗ​ത്ത് മ​ണ്ണു പ​രി​ശോ​ധ​ന ന​ട​ത്തി പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി ക​ല്ലി​ട്ടെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി നി​ല​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് പ്ര​വൃ​ത്തി ന​ട​ക്കാ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സ​മ​ർ​പ്പി​ക്കു​ന്ന രേ​ഖ​ക​ളി​ലെ അ​പാ​ക​ത​ക​ൾ കാ​ര​ണം ഫ​യ​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും മ​ട​ങ്ങി. നാ​ലു​വ​ർ​ഷ​ത്തി​നി​ടെ ഇ​ത് നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് ഫ​യ​ൽ മ​ട​ങ്ങു​ന്ന​ത്. 

Tags:    
News Summary - A tragic journey in koolimad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.