കൂ​ളി​മാ​ട് പാ​ലം ടാ​റി​ങ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ. അ​പ്രോ​ച്ച് റോ​ഡ് ടാ​റി​ങ് പാ​തി​യി​ൽ നി​ർ​ത്തി​യ നി​ല​യി​ൽ

കൂ​ളി​മാ​ട്: കോ​ഴി​ക്കോ​ട്- മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് ചാ​ലി​യാ​ർ പു​ഴ​ക്ക് കു​റു​കെ കൂ​ളി​മാ​ട് ക​ട​വി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്റെ അ​വ​സാ​ന വ​ട്ട ടാ​റി​ങ്ങും പൂ​ർ​ത്തി​യാ​യി. ഇ​നി അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. റോ​ഡി​ൽ ട്രാ​ഫി​ക് ലൈ​നു​ക​ൾ വ​ര​ക്കു​ന്ന​തും റി​ഫ്ലെ​ക്ട​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡ് കൂ​ളി​മാ​ട് അ​ങ്ങാ​ടി​യു​ടെ 100 മീ​റ്റ​ർ അ​ക​ലെ അ​വ​സാ​നി​ക്കു​ന്ന​വി​ധ​മാ​ണ് ടാ​റി​ങ്. പാ​ലം മു​ത​ൽ 160 മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള റോ​ഡി​ന്റെ നി​ർ​മാ​ണം മാ​ത്ര​മേ ക​രാ​റു​കാ​ര​ന്റെ പ്ര​വൃ​ത്തി​യി​ൽ ഉ​ൾ​പെ​ട്ടി​ട്ടു​ള്ളൂ. അ​തി​നാ​ൽ കൂ​ളി​മാ​ട് അ​ങ്ങാ​ടി​യി​ലെ​ത്താ​തെ അ​പ്രോ​ച്ച് റോ​ഡ് വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. ശേ​ഷി​ക്കു​ന്ന ഭാ​ഗം കൂ​ളി​മാ​ട് - ക​ള​ൻ​തോ​ട് റോ​ഡ് ന​വീ​ക​ര​ണ പ​ണി​യു​ടെ ഭാ​ഗ​മാ​യി പ്ര​വൃ​ത്തി ന​ട​ത്തേ​ണ്ട​താ​ണ​ത്രെ.

ഇ​താ​ണ് ഈ ​അ​നി​ശ്ചി​ത​ത്വ​ത്തി​ന് കാ​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ലും പാ​ലം ഉ​ട​ൻ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ന​വീ​ക​ര​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച കൂ​ളി​മാ​ട് - ക​ള​ൻ​തോ​ട് റോ​ഡി​ന്റെ പു​ന​ർ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​തു​വ​രെ ക​രാ​ർ ഒ​പ്പു​വെ​ച്ചി​ട്ടി​ല്ല.

അ​തി​നാ​ലാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം. ഇ​ത് നാ​ട്ടു​കാ​രെ നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, പാ​ല​ത്തി​ൽ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് തു​ക വ​ക​യി​രു​ത്താ​ത്ത​താ​ണ് പ്ര​ശ്‌​നം. പാ​ലം ആ​ക്ഷ​ൻ ക​മ്മി​റ്റി പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് മ​ന്ത്രി​യോ​ടും ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും ആ​ശ​ങ്ക പ​ങ്കു​വെ​ക്കു​ക​യും നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - Koolimad bridge tarring completed-Completion of approach road under concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.