കൂളിമാട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൂളിമാട് ചാലിയാർ തീരം വൻതോതിൽ പുഴയെടുത്തു. കൂളിമാട് പാലത്തിന്റെ തൊട്ടുതാഴെ കെ.സി. അബ്ദുസത്താറിന്റെയും കുഴിമണ്ണ് നാസിറിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ വ്യാപകമായി ഇടിഞ്ഞിട്ടുണ്ട്. തീരത്ത് പ്രവർത്തിച്ച ഹോട്ടലും ഇൻഡസ്ട്രിയൽ ഷെഡും നിലംപൊത്തിയിട്ടുണ്ട്. പ്ലാവും വൻമരങ്ങളും കടപുഴകിവീഴുകയും ചെയ്തു.
നേരത്തെ പുറംപോക്കിൽപെട്ട വിശാലമായ ഭാഗം പുഴയെടുത്തിരുന്നു. ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ വളപ്പും കവർന്നത് തീരദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പാലം നിർമാണ സമയത്തുതന്നെ തീരം കെട്ടി സംരക്ഷിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. മലപ്പുറം ജില്ലയുടെ ഭാഗം തീരദേശം കെട്ടി സംരക്ഷിച്ചെങ്കിലും കൂളിമാട് ഭാഗത്ത് അതുണ്ടായില്ല. ഗ്രാമ പഞ്ചായത്തംഗം കെ.എ. റഫീഖ് പൂളക്കോട് വില്ലേജ് ഓഫിസർ ഷാജി, സ്പെഷൽ വില്ലേജ് ഓഫിസർ ഷമീം അജ്മൽ, അസിസ്റ്റന്റ് വിനു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.