മാവൂർ-കൂളിമാട് റോഡിൽ കരിങ്കാളികാവ് കയറ്റത്തിൽ പൈപ്പിടൽ പ്രവൃത്തി തീർത്ത് ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോൾ

കൂ​ളി​മാ​ട്: യാ​ത്ര​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും ഒ​ന്ന​ട​ങ്കം വ​ല​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ മാ​വൂ​ർ-​കൂ​ളി​മാ​ട് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​തു​വ​ഴി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ജ​ല ജീ​വ​ൻ മി​ഷ​ന്റെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക്കാ​യി ഫെ​ബ്രു​വ​രി 20നാ​ണ് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി റോ​ഡ് അ​ട​ച്ച​ത്.

ഊ​ട്ടി ഹ്ര​സ്വ​ദൂ​ര​പാ​ത​യാ​യ റോ​ഡി​ൽ വെ​സ്റ്റ് പാ​ഴൂ​രി​നും കൂ​ളി​മാ​ടി​നും ഇ​ട​യി​ൽ ക​രി​ങ്കാ​ളി​കാ​വ് ക​യ​റ്റ​ത്തി​ലാ​ണ് പാ​റ​പൊ​ട്ടി​ച്ചും ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്തും വ​ലി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചും പ്ര​വൃ​ത്തി ന​ട​ന്ന​ത്. ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​ഞ്ഞും ബ​സ് സ​ർ​വി​സ് അ​ട​ക്കം വ​ഴി​തി​രി​ച്ചു​വി​ട്ടും ന​ട​ന്ന പ്ര​വൃ​ത്തി​യി​ലെ മ​ന്ദ​ഗ​തി​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.

പാ​റ പൊ​ട്ടി​ച്ചു​ള്ള ജോ​ലി​യാ​യ​തി​നാ​ൽ മാ​ർ​ച്ച് അ​ഞ്ചുൃ​വ​രെ​യാ​ണ് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​ഞ്ഞ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തീ​ർ​ക്കേ​ണ്ട പ്ര​വൃ​ത്തി​ക്ക് ഇ​ത്ര ദി​വ​സം റോ​ഡ് അ​ട​ക്കാ​ൻ അ​നു​മ​തി കൊ​ടു​ത്ത​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. വ​ഴി തി​രി​ച്ചു​വി​ട്ട റോ​ഡു​ക​ളി​ലെ യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ് മു​ട​ക്കി പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ഇ​ട​വേ​ള​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച റോ​ഡി​ലെ ശേ​ഷി​ക്കു​ന്ന മ​ണ്ണ് മാ​റ്റു​ക​യും റോ​ഡ് വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​ത്. കു​ഴി​ക​ളും ച​ളി​യും പൊ​ടി​മ​ണ്ണും നി​റ​ഞ്ഞ​തി​നാ​ൽ യാ​ത്ര അ​ത്ര സു​ഗ​മ​മ​ല്ലെ​ങ്കി​ലും പ​രീ​ക്ഷ​ക്കാ​ല​ത്ത് ഗ​താ​ഗ​ത​ത​ട​സം നീ​ങ്ങി​യ​താ​ണ് ആ​ശ്വാ​സ​മാ​യ​ത്.

Tags:    
News Summary - Piping is complete-Koolimad road was opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.